യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെത്തുടർന്നു ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തിനെതിരെ രൂക്ഷവിമര്ശവനവുമായി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ട്രംപ് അനുകൂലികൾ നടത്തിയ അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ക്യാപ്പിറ്റോളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ് നടത്തിയിരുന്നതെങ്കിൽ ഇങ്ങനെ ആയിരുന്നോ നേരിടുക എന്ന ചോദ്യവും ബൈഡൻ ഉന്നയിച്ചു
വ്യാപകമായ അക്രമം ആരംഭിച്ച് ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ പെൻസിൽവാനിയ സർലകലാശാലയിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിയായ എന്റെ പേരക്കുട്ടി ഫിന്നഗൻ ബൈഡനിൽ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ലിങ്കൺ സ്മാരകത്തിന്റെ പടികളിൽ കറുത്ത വംശജരുടെ പ്രതിഷേധത്തെ സായുധരായ സൈന്യം നേരിടുന്ന ചിത്രമായിരുന്നു അത്. അതാണ് ബൈഡനെ ചിന്തിപ്പിച്ചത്.
ക്യാപ്പിറ്റോളിൽ ഇന്നലെ പ്രതിഷേധിച്ചവർ ഒരു കൂട്ടം ബ്ലാക്ക് ലൈവ്സ് മാറ്റർ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരായിരുന്നുവെങ്കിൽ ക്യാപിറ്റോളിനെ ആക്രമിച്ച ഗുണ്ടാസംഘത്തോട് പെരുമാറിയത് പോലെയല്ല അവരോട് പെരുമാറുക. അത് നമുക്കെല്ലാവർക്കും അറിയാം.
ഈ അക്രമം അംഗീകരിക്കാനാവില്ല. അമേരിക്കൻ ജനത ഇത് വ്യക്തമായ കാഴ്ചപ്പാടിൽ ഉൾക്കൊള്ളുന്നുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു-ബൈഡൻ കൂട്ടിച്ചേർത്തു