Wednesday, August 5

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്

 

അയോധ്യയിൽ നിലനിന്ന ബാബ്റി മസ്ജിദ് പൊളിച്ചത് നന്നായി എന്നും അതുകൊണ്ട് രാമക്ഷേത്രം യാഥാർഥ്യമായെന്നും വിവാദ പ്രസ്താതാവനയുമായി ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്. അന്ന് താൻ കൈക്കൊണ്ട തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും കല്യാൺ പറഞ്ഞു.

ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം നടക്കുന്ന സമയത്ത് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പരാമര്‍ശം.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി വിധിയിലൂടെ അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ തീർപ്പ് കല്പിച്ചിരുന്നു.

ബാബരി മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞെന്നും കല്യാണ്‍സിംഗ് വ്യക്തമാക്കി.

മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ മൂന്നരലക്ഷം കര്‍സേവര്‍ക്കെതിരെ വെടിവെപ്പ് നടത്തുന്നത് നിരവധി പേരുടെ ജീവനെടുക്കും. രാജ്യത്ത് അതിന്റെ പേരില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതിനാലാണ് ഉത്തരവ് തള്ളിയത്.

പള്ളി പൊളിച്ച സംഭവത്തെയും കല്യാണ്‍സിംഗ് ന്യായികരിക്കുന്നുണ്ട്. അന്ന് എടുത്ത തീരുമാനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കല്യാണ്‍ സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു

ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, ഉമാഭാരതി, എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ യു.പി മുന്‍മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിംഗും ഭൂമി പൂജയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കല്യാൺ സിംഗിൻ്റെ പരസ്യ പ്രസ്താവന കോടതിയലക്ഷ്യമാണ്. വെടിവെയ്പിനായി മജിസ്ട്രേറ്റ് നൽകിയ ഉത്തരവ് തളളിയ നടപടി പരസ്യമായി വെളിപ്പെടുത്തിയതും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്

Spread the love
Read Also  'രാമക്ഷേത്രഭൂമിപൂജ' ; ഇക്ബാൽ അൻസാരിക്കും ചടങ്ങിൽ ക്ഷണം