തെലങ്കാനയിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ജോധ്പൂരിൽ ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ബോബ്ഡെയുടെ പരാമർശം

നമ്മൾ പ്രതികാരം ചെയ്തല്ല നീതി നടപ്പാക്കേണ്ടത്. നീതിയെന്നത് ഒറ്റയടിക്ക് ലഭ്യമാകുന്ന ഒരു കാര്യമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞു

”നീതി എന്നത് എത്രയും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും ”- എന്നായിരുന്നു ബോബ്‌ഡെയുടെ വാക്കുകള്‍. വനിത ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതികളായിരുന്നു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നായിരുന്നു തെലങ്കാന പൊലീസ് നല്‍കിയ വിശദീകരണം.

കഴിഞ്ഞ ദിവസം വെളുപ്പിനു തെളിവെടുപ്പിനു കൊണ്ടു പോകുന്ന വേളയിൽ സംഭവം നടന്ന സ്ഥലത്ത് കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും ഇതിനിടെയാണ് പൊലീസ് പ്രതികള്‍ക്ക് നേരെ വെടിവച്ചതെന്നുമായിരുന്നു പൊലീസ് ഭാഷ്യം. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നീ പ്രതികളെയാണു വെടിവെച്ചു കൊലപ്പെടുത്തിയത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ചീഫ് ജസ്റ്റീസിനെ കുടുക്കാനാണു ലൈംഗികാരോപണം' ; അഭിഭാഷകനു സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here