Sunday, January 16

ശബരിമല യുവതീ പ്രവേശം ; സുപ്രീംകോടതിയുടെ സുപ്രധാനവിധി ഇന്ന്

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജികള്‍  ഇന്ന് പരിഗണിക്കും. ഉച്ച കഴിഞ്ഞു മുന്ന് മണിക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് യുടെ  അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച്  റിവ്യൂ ഹര്‍ജികള്‍ പരിശോധിക്കുന്നത്. 49 പുനപരിശോധന ഹര്‍ജികളാണ് പരിഗണനയിലുള്ളത്. അന്ന് വിധി പറഞ്ഞ ബഞ്ചില്‍ ഉണ്ടായിരുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം രഞ്ജന്‍ ഗോഗോയ് മാത്രമാണ് പുതുതായി വന്നിട്ടുള്ളത്. ജഡ്ജിമാരായ രോഹിന്ടന്‍ നരിമാന്‍, എം എം ഖാന്‍ വില്‍ക്കര്‍, ഡി. വൈ. ചന്ദ്രജൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ്‌ ബഞ്ചിലെ മറ്റംഗങ്ങള്‍. ഇതില്‍ ജസ്റ്റിസ് ഇന്ദു മോല്‍ഹോത്ര മാത്രമാണ് വിധിയോടു വിയോജിപ്പ്‌ പുറപ്പെടുവിച്ചത്. 

യുവതീ പ്രവേശനവിധി നടപ്പാക്കുന്നത് ആരാധന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന 3 റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ്‌ കിഷന്‍ കൌള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ച് രാവിലെ പരിഗണിക്കും. 

ശബരിമല തന്ത്രി കണ്ഠരരു രാജീവരു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ്, എന്‍ എസ് എസ്, പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇങ്ങനെ വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍നിന്നുമായി സമര്‍പ്പിക്കപ്പെട്ട  49 റിവ്യൂ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.

റിവ്യൂ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍ ആണ് പരിഗണിക്കുന്നത്. ഇവിടെ അഭിഭാഷകര്‍ക്കോ ഹര്‍ജിക്കാര്‍ക്കോ പ്രവേശനമില്ല. അഞ്ചു  മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളത്തില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായാണ് ഈ വിധിയെ വനിതാ സംഘടനകളും മറ്റു  പുരോഗമന സംഘടനകളും നിരീക്ഷിച്ചത്.    

Spread the love
Read Also  21 കാരി രേഷ്മ പ്രായം കുറഞ്ഞ ഗ്രാമ പഞ്ചാ. പ്രസിഡൻറാകുന്നു

Leave a Reply