Monday, August 10

ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും

ഒക്ടോബർ 2019, യൂറോപ്യൻ പാർലമെന്റിലെ 23 അംഗങ്ങൾ കശ്മീർ സന്ദർശിച്ചു, ഇന്ത്യൻ സർക്കാർ പ്രദേശത്തിന്റെ പ്രത്യേക സ്വയംഭരണ പദവി നീക്കം ചെയ്ത് രണ്ട് മാസത്തിന് ശേഷം ഇവരിൽ ഭൂരിഭാഗവും ഫ്രാൻസിന്റെ നാഷണൽ റാലി (മുൻ നാഷണൽ ഫ്രണ്ട്), ജർമ്മനിയുടെ ആൾട്ടർനേറ്റീവ് ഫോർ ഡച്ച്‌ഷ്ലാൻഡ് (അഫ്ഡി) എന്നിവയുൾപ്പെടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടേതാണെന്ന് വെളിപ്പെടുത്തിയതോടെ ഈ യാത്ര വിവാദത്തിന് കാരണമായി. ഈ സന്ദർശകരുടെ അഫിലിയേഷനുകൾ മാത്രമല്ല ശ്രദ്ധ ആകർഷിച്ചത്: വിദേശ മാധ്യമപ്രവർത്തകർക്കും ആഭ്യന്തര രാഷ്ട്രീയക്കാർക്കും ഈ മേഖലയിലേക്ക് പ്രവേശനം നിരോധിച്ചിട്ടും എം‌ഇ‌പിമാർക്ക് കശ്മീരിലേക്ക് പ്രവേശനം നൽകിയിരുന്നു, കൂടാതെ ഇന്ത്യൻ ഭരണത്തിലുള്ള സർക്കാർ ഓഗസ്റ്റ് മുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയിരുന്നുവന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലേയും യൂറോപ്പിലേയും തീവ്ര വലതുപക്ഷങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഈ സന്ദർശനം, ഇത് പ്രധാനമായും കുടിയേറ്റക്കാരോടും മുസ്‌ലിംകളോടുമുള്ള പങ്കിട്ട ശത്രുതയിൽ വേരൂന്നിയതും സമാനമായ ദേശീയ കാഴ്ചപ്പാടുകളിൽ നിലനിൽക്കുന്നതുമാണ് . ഇന്ന്, ഇന്ത്യയിലും നിരവധി യൂറോപ്യൻ ജനാധിപത്യ രാജ്യങ്ങളിലും ജനകീയ തീവ്ര വലതുപക്ഷ ഉയർച്ചയോടെ, തീവ്ര വലതുപക്ഷ അജണ്ട കൂടുതലായി സാധാരണവൽക്കരിക്കപ്പെടുകയും മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

1930 കളിൽ, ഹിന്ദു ദേശീയവാദികൾ ഫാസിസ്റ്റ് ഇറ്റലിയിലെയും നാസി ജർമ്മനിയിലെയും പ്രധാന വ്യക്തികളുമായി സഹകരിച്ച് അവരുടെ തീവ്ര വലതുപക്ഷ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചുവന്നത് ചരിത്രപരമായ സത്യമാണ് . തീവ്ര വലതുപക്ഷ പദ്ധതികളെക്കുറിച്ച് ഹിന്ദു ദേശീയതയുടെ ആദ്യകാലത്തെയും എക്കാലത്തെയും വലിയ വക്താക്കളിൽ ഒരാളായ വി.ഡി. സവർക്കർ ഒരിക്കൽ എഴുതിയത് , നാസികൾ അവരുടെ “യഹൂദ പ്രശ്‌നത്തെ” കൈകാര്യം ചെയ്യാൻ ഉപയോഗിച്ചു.അതായിരിക്കണം “മുസ്‌ലിം പ്രശ്‌ന” ത്തോടുള്ള സമീപനത്തിൽ ഇന്ത്യ മാതൃകയാക്കേണ്ടതെന്നാണ്.
ഫ്രാൻസിൽ മാക്സിമിയാനി പോർട്ടാസ് എന്ന പേരിൽ ജനിച്ച, പിന്നീട് യൂറോപ്യൻ വലതു കാഴ്ചപാടുകൾ പങ്കുവച്ച സാവിത്രി ദേവി ഹിറ്റ്‌ലറെ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശേഷിപ്പിച്ചതോർക്കുക . അവർ മരിച്ച് ഏതാണ്ട് നാല് പതിറ്റാണ്ടായിട്ടും, അവരുയർത്തിയ പ്രത്യയശാസ്ത്രം അമേരിക്കൻ വെളുമ്പൻ ദേശീയവാദികൾക്കിടയിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്. ഇതിനുദാഹരണമാണ്, 2011 ൽ 77 പേരെ കൊന്ന നോർവീജിയൻ തീവ്രവാദിയായ ആൻഡേഴ്‌സ് ബെഹ്രിംഗ് ബ്രെവിക്കിന്റെ പ്രസ്താവന .അത് ഒരേസമയം ഇസ്‌ലാമിനോടുള്ള ഹിന്ദു ദേശീയ സമീപനത്തോട് കൂടുതൽ അടുപ്പം പ്രകടിപ്പിക്കുകയും മുസ്‌ലിം കുടിയേറ്റ ജനതയോടുള്ള സമകാലീന യൂറോപ്യൻ മനോഭാവങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ഹിന്ദു വലതുപക്ഷത്തിന്റെ ചില പ്രത്യേകതകളിലൊന്ന് അവർ തെരുവുകളിൽ ആധിപത്യം പുലർത്തുന്നു എന്നതാണ്. നിലവിലെ ചില അനീതികൾ അവർ സഹിക്കുന്നില്ല, ഇത്തരത്തിൽ വളരെ ചെറുതെന്നു തോന്നുന്ന കാര്യങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ പലപ്പോഴും അത്ക ലാപത്തിലേക്ക് നീങ്ങുകയും (നടത്തുകയും) മുസ്ലീമുകളും മറ്റുപാർശ്വവത്കൃതരും ആക്രമിക്കപ്പെടുകയും ചെയ്യുന്നു, ഇങ്ങനെയുയരുന്ന പുത്തൻ ദേശീയ വാദമാണ് പിന്നീട് അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് കൂടുതൽ ബലവത്താക്കാൻ ശ്രമിക്കുന്നത്. പറഞ്ഞു വന്നത് വലതു മാധ്യമങ്ങളുടെ ഇടപെടലിനെപ്പറ്റിയായതു കൊണ്ട് ചിലതു കൂടി ബോധ്യപ്പെടുത്താൻ കഴിയും.

വൈറ്റ് ഹൌസിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റും തീവ്ര വലതു നെറ്റ്വർക്കായ ബ്രീറ്റ്‌ബാർട്ട് ന്യൂസ് നെറ്റ്‌വർക്കിന്റെ എഡിറ്ററുമായ സ്റ്റീവ് ബാനൻ, നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനുശേഷം 2015 ൽ ഒരു ബ്രീറ്റ്‌ബാർട്ട് ഇന്ത്യ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മോഡിയെ “ട്രംപിന് മുമ്പുള്ള ട്രംപ്” എന്ന് ഒരിക്കൽ വിളിച്ചിരുന്ന ബാനൻ അദ്ദേഹത്തെ വളരെക്കാലമായി പ്രശംസിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇതിനു സമാനവുമാണ് , മോഡിയെ പിന്തുണയ്ക്കുന്ന യൂറോപ്യൻ അനുഭാവികളും സ്വീകരിക്കുന്നത്. ഡച്ച് തീവ്ര വലതുപക്ഷ പാർടി ഫോർ ഫ്രീഡം (പിവിവി) ഗിയർട്ട് വൈൽഡേഴ്‌സിന്റെ നേതാവാണ് മോദിയുടെ അവിടത്തെ കടുത്ത ആരാധകരിൽ ഒരാൾ.

എം‌ഇ‌പികളുടെ കശ്മീർ സന്ദർശനം ആഗോള തീവ്ര വലതുപക്ഷത്തിന്റെ ഒത്തുചേരലിലേക്ക് വെളിച്ചം വീശുന്നു. ബ്രസൽസ് ആസ്ഥാനമായുള്ള സംരംഭകനും എൻ‌ജി‌ഒ വിമൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്കിന്റെ (വെസ്റ്റ്) പ്രസിഡന്റുമായ മഡി ശർമയെ പ്രതിനിധീകരിച്ച് അവർക്ക് ക്ഷണം അയച്ചിട്ടുണ്ടെങ്കിലും, സന്ദർശനത്തിന് ധനസഹായം നൽകിയത് ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഒരു എൻ‌ജി‌ഒയാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ-അലൈൻഡ് സ്റ്റഡീസ് (ഐ‌എൻ‌എസ്) – ഈ ഗ്രൂപ്പ് വാർത്താ വെബ്‌സൈറ്റായ ന്യൂ ഡെൽഹി ടൈംസിന്റെ അതേ ഐപി വിലാസം പങ്കിടുന്നുവെന്ന വിവരം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു..

Read Also  'കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാം' ഇമ്രാൻ ഖാനോട് ഇന്ത്യാവിരുദ്ധനിലപാടുമായി ട്രംപ്

ഈ വെബ്‌സൈറ്റ് ആഗോളതലത്തിലുള്ള വലതു പക്ഷ ചിന്താ സരണികൾ , കമ്പനികൾ, എൻ‌ജി‌ഒകൾ,കൂടാതെ 65 രാജ്യങ്ങളിലെ 265 പ്രാദേശിക മാധ്യമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇയു ഡിസിൻ‌ഫോ ലാബ്, ന്യൂ ഡെൽഹി ടൈംസുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡൽഹി ടൈംസിന്റെ പ്രത്യയശാസ്ത്രപരമായ ചായ്‌വുകൾ അവ്യക്തമാണെങ്കിലും, അതിന്റെ മാധ്യമ ശൃംഖല കശ്മീരിലെ പാകിസ്ഥാന്റെ പങ്ക് വിമർശിക്കുന്ന ഉള്ളടക്കത്തെ ഹൈലൈറ് ചെയ്യുന്നതായി മനസിലാക്കാം.മാത്രമല്ല അവർ പതിവായി ഇസ്ലാമോഫോബിക് എഡിറ്റോറിയൽ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു.. ഇന്ത്യൻ മാധ്യമ രംഗത്ത് ഈ നിലപാടുകൾ അസാധാരണമല്ലെങ്കിലും ആഗോളതലത്തിൽ അത്തരം ലോബിയിങ്ങുകൾ ഇന്ത്യൻ മാധ്യമങ്ങളിലേക്ക് കടന്നു കയറുന്നതാണ് ഇവിടെ കാണുന്നത്. ഈ ശൃംഖലയിലെ ശ്രദ്ധേയമായ രണ്ട് വെബ്‌സൈറ്റുകൾ – ഇപി ടുഡേ, ടൈംസ് ഓഫ് ജനീവ എന്നിവ. എൻ‌ജി‌ഒകളുമായി ശക്തമായ ബന്ധം പുലർത്തുന്നുണ്ട് എന്നവകാശപ്പെട്ടുകൊണ്ട് ബ്രസ്സൽ‌സിലെയും ജനീവയിലെയും ഈ തിങ്ക് ടാങ്കുകൾ, ഫലത്തിൽ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയ്ക്കും താൽ‌പ്പര്യമുണ്ടാക്കി വയ്ക്കുന്നു.

കശ്മീരിലെ ഏറ്റവും പുതിയ പ്രതിസന്ധി ആരംഭിച്ചത് മോദിയുടെ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും അതുവഴി ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണ പദവി നീക്കം ചെയ്യുകയും ചെയ്തതിലൂടെയായിരുന്നല്ലോ. കശ്മീരിന്റെ സ്വയംഭരണാവകാശം പ്രഖ്യാപിച്ച ദിവസം തന്നെ അതിനെ പിന്തുണച്ച് വൈൽ‌ഡേഴ്‌സ് പരസ്യമായി ട്വീറ്റ് ചെയ്തതും . ബ്രിട്ടീഷ് കോളമിസ്റ്റ് കാറ്റി ഹോപ്കിൻസും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തതും. കശ്മീരിലെ വംശീയ ഉന്മൂലനത്തിന്റെ ഇരകളാണ് ഹിന്ദുക്കളെന്ന് അടുത്തിടെ അവകാശപ്പെടുകയും ചെയ്തതും വളർന്നു വരുന്ന വലതു മാധ്യമ രാഷ്ട്രീയ സിന്റിക്കേറ്റിന്റെ ഭാഗമായി വായിക്കാവുന്നതാണ്.
ഈ അവസ്ഥയുമായി വളരെയേറെ ചേർന്ന് പോകുന്ന ഒന്നാണ് അർണാബ് ഗോസാമിയുടെ റിപ്പബ്ലിക്കൻ ടിവിയുടെ ഇടപെടലുകൾ .ഷാർജൽ ഇമാമിന്റെ കേസിൽ ഇത് പൗരാവകാശത്തെക്കൂടി ആക്രമിക്കപ്പെടുന്ന നിലയിലേക്ക് കടന്നു കയറുന്നതായി കാണാം. റിപ്പബ്ലിക്കൻ ടിവിയുടെ അൾട്രാ നാഷണലിസ്റ് കണ്ണുകൾ വെളിപ്പെടുത്തിയ വളച്ചോടിക്കപ്പെട്ട പ്രസംഗത്തിന്റെ ചില കഷണങ്ങളാണ് ഇപ്പോൾ ഷാർജൽ ഇമാമിന്റെ മേൽ രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെടുന്നതിനു കാരണമാകുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഇപ്പോൾ നടക്കുന്നതും എൻ ആർ സി കാലത്തെ പുതിയ വായനയാണ്.( ഷാർജൽ ഇമാമിന്റെ കേസിൽ ഇടപെട്ടുകൊണ്ട് മാധ്യമപ്രവർത്തകരും വിദ്യാര്തഥികളും നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രുപം ഇവിടെ വായിക്കാം )

The role of ultranationalist media in terror framing Sharjeel Imam

Sharjeel Imam is a JNU PhD scholar from Bihar. Few days back he is charged with sedition and UAPA in four BJP ruling states; Assam, Manipur, Uttarpradesh, Arunachal Pradesh, and Delhi for a speech he made in Aligarh Muslim University on December 13. It is the students collective which Sharjeel is part of, Muslim Students of JNU that initiated campaigns and sensitisation in Shaheen Bagh and organized people in protest. In the targeted speech, Sharjeel calls for chakka jam, a method of protest by blocking the roads all over the country. He asks to exert pressure on the government by making use of this protest method. But from the speech, his reference about blockading the road to Asam is picked up by the media and been made viral in different nationalist social media groups and tv channels. Thus, Sharjeel was presented as a separatist. Before this, Republic TV had published a hidden camera operation where Sharjeel speaks about how Shaheen Bagh protest began. The hate campaign against Sharjeel was started off by Republic tv. The framing of Sharjeel Imam is an end result of Republic tv’s hate campaign.
Sharjeel repeatedly insists on his responsibility as a Muslim scholar to be resistant and sensitising the people. He questions the political betrayals Indian Muslims had been going through during British colonial rule and after the British rule, he questions Hindutva patronage of all major national parties. So, for them, him being charged with sedition and UAPA is something which is needed.
Home minister Amit Shah had said that he will eradicate Shaheen Bagh entirely. This targeting on Sharjeel Imam and Shaheen Bagh clearly indicates the state’s attitude towards the anti-CAA movement, this must be understood and addressed by the media as such.
After three days of being charged with sedition and UAPA Sharjeel surrendered at Delhi police in Bihar. But the ultranationalist media reported it as he was arrested. This is the result of anti-Muslim, racial propoganda being practiced by these Hindu Brahmin news editors, which must be questioned and condemned.
By using colonial laws like UAPA and sedition, the government’s move is to destroy the anti-citizenship amendment act uprisings, protests and its decisive turns.
Charging sections like 153A for a speech he made in December at AMU Dr.Kafeel Khan too is arrested in a similar way. He could be seen to request the Maharashtra government to not to take him to Uttarpradesh in a video shot during the arrest. When the ultranationalist media telecast only the version of the state by terrorising people’s uprisings to suppress them, we the collective of journalists and media students condemn, reject and resist this hindutva patronage. Those who stand for citizenship and protection of civil rights must raise their voice for Sharjeel Imam.

Journalists for Freedom, 30/1/2020
Mrudula Bhavani
Prashanth Subrahmanyan
UM Mukthar
KA Salim
August Sebastian
SA Ajims
Faiz Babu
Haroon
Haneen
Najiya O
Arundas
Shahid Ashfaque
Treasa Fernandez
Shibin sha
Aliya Farzana
Sajil
Premlal
Unnikrishnan nair s
Midhun pankaj
Thomas alias k
Alfiya T.M
Harihara sharma
Sidharth bhattathiri
Shakir
Sreenath A
Eldos wilson
Ajith s kumar
Sreejith k
Athul s r
Roshan
Arunima pradeep
Archa ps

Read Also  കാശ്മീരി സ്ത്രീകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾപോലും നടത്തുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകളെ മതപരമായി നേരിടണം- അകൽ തക്ത്

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

20 Comments

Leave a Reply