Saturday, January 29

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് നിയമസാധുത നല്‍കുന്ന തീവ്രഹിന്ദു രാഷ്ട്രീയം: അപൂര്‍വാനന്ദ്

ആള്‍ക്കൂട്ടക്കൊ ലകള്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു പുതുമയും സമ്മാനിക്കാത്ത വിധത്തില്‍ ആവര്‍ത്തനവിരസമായി തീര്‍ന്നിരിക്കുന്നതായി thewire.in ല്‍ എഴുതിയ ലേഖനത്തില്‍ ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ അപൂര്‍വാനന്ദ് നിരീക്ഷിക്കുന്നു. സംഭവങ്ങളുടെ വിശദാംശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് താല്‍പര്യം. എന്നിരുന്നാലും ഒരു റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമ്പോള്‍ നമ്മുടെ രക്തം തിളയ്ക്കുന്നു. എന്നാല്‍ ആടിനെ പട്ടിയാക്കാനുള്ള ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും തന്ത്രമാണ് അതിലും ജുപ്‌സാവഹമെന്ന് അപൂര്‍വാനന്ദ് ചൂണ്ടിക്കാണിക്കുന്നു.

റക്ബര്‍ ഖാന്‍ പോലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നു. റക്ബറിനെ അക്രമിക്കുകയും മരണത്തിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും ചെയ്ത ഗുണ്ടകളെ സംരക്ഷിക്കാനുള്ള പ്രത്യക്ഷ ശ്രമമാണ് രാജ്‌നാഥിന്റേതെന്ന് വ്യക്തമാണ്. പോലീസിന്റെ അനാസ്ഥ പ്രകടമാണെങ്കിലും റക്ബറിന്റെ മരണത്തിന്റെ ഉത്തരവാദിത്വം പോലീസില്‍ കെട്ടിവെക്കുന്നത്, പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന ഗുണ്ടകള്‍ക്ക് അധികാരികളില്‍ നിന്നും ലഭിക്കുന്ന ഉറപ്പായി അത് മാറുന്നു. മുസ്ലീങ്ങള്‍ പശു കള്ളക്കടത്ത് നിറുത്തണമെന്നായിരുന്നു മറ്റൊരു മന്ത്രിക്ക് പറയാനുണ്ടായിരുന്നത്.

റക്ബര്‍ ഖാന്‍

ഓരോ ആള്‍ക്കൂട്ടക്കൊലയ്ക്ക് ശേഷവും മറുപടി പറഞ്ഞ് മടുത്തതുകൊണ്ടാവാം എല്ലാ സംഭവങ്ങള്‍ക്ക് ശേഷവും താന്‍ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കരുതെന്ന് രാജ്‌നാഥ് സിംഗ് പറയുന്നത്. ആള്‍ക്കൂട്ടക്കൊലകള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതിനാല്‍ അതിന്റെ വേഗതയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുക അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഭാരിച്ച ഉത്തരവാദിത്വമായി മാറുന്നതിനാലാവാം തികച്ചും സുരക്ഷിതമായ ഒരു നിലപാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്നത്. ഏതായാലും ആള്‍ക്കൂട്ടക്കൊലകളെ കുറിച്ച് അവലോകനം ചെയ്യുന്നതിന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അത് ഗൗരവതരമായ ഒരു ഇടപെടലാണെന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു.

ആള്‍ക്കൂട്ടക്കൊലകളെ ന്യായീകരിച്ചുകൊണ്ട് ദിവസവും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രതികരിക്കുന്നത് മാത്രമല്ല പ്രശ്‌നം. പരിക്കേറ്റ റക്ബര്‍ ഖാനോട് പോലീസ് പ്രതികരിച്ച വിധത്തില്‍ രാഹുല്‍ ഗാന്ധി തന്റെ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ മൂന്ന് പ്രമുഖ മന്ത്രിമാര്‍ ചാടിവീണു. ആള്‍ക്കൂട്ടക്കൊലയെ വിമര്‍ശിക്കുകയും റക്ബര്‍ ഖാനോട് അനുകമ്പ പുലര്‍ത്തുകയും ചെയ്യുന്നതിന് പകം അവര്‍ രാഹുല്‍ ഗാന്ധിയെ വിദ്വേഷം പരത്തുന്നതിന്റെ പേരില്‍ വിമര്‍ശിച്ചു. കൊലപാതകങ്ങളെ നിങ്ങള്‍ അപലപിക്കുന്നുണ്ടെങ്കില്‍, കലാപത്തിന്റെ സംസ്‌കാരത്തെ നിങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിദ്വേഷത്തിന്റെ വ്യാപാരികളായി മുദ്രകുത്തപ്പെടുന്നു.

ഒരു മുസ്ലീമായ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടുപിറ്റെ ദിവസം മറ്റൊരു വിവാദപരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ഇ്‌ന്ദ്രേഷ് കുമാര്‍ രംഗത്തെത്തി. ആളുകള്‍ ബീഫ് കഴിക്കുന്നത് നിറുത്തുന്ന ആ നിമിഷം പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും നില്‍ക്കുമെന്നാണ് മുസ്ലീങ്ങളെ മെരുക്കാനും ദേശീയവല്‍ക്കാരിക്കാനും ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്ന ഈ നേതാവ് പറയുന്നത്. ഒരു കച്ചവടം അദ്ദേഹം മുന്നോട്ട് വെക്കുന്നു. ബീഫ് കഴിക്കുന്നവരാണ് പ്രതികരിക്കേണ്ടത്. നിങ്ങള്‍ ബീഫ് കഴിക്കുന്നത് നിറുത്തുന്നതുവരെ ആള്‍ക്കൂട്ടക്കൊലകള്‍ തുടരുമെന്ന ഭീഷണിയും ആ പ്രസ്താവനയിലുണ്ട്. അതായത് ആള്‍ക്കൂട്ടക്കൊലകള്‍ നിറുത്താന്‍ സര്‍ക്കാരിനോട് പറഞ്ഞിട്ട് കാര്യമില്ല. മുസ്ലീങ്ങള്‍ ആദ്യം പ്രതികരിക്കട്ടെ എന്നാണ് നിലപാട്.

Read Also  അസാം പൗരത്വ പട്ടികയും ബിജെപിയുടെ രാഷ്ട്രീയക്കളികളും

മോദിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കൂട്ടകൊലകളും വര്‍ദ്ധിക്കുമെന്നാണ് മറ്റൊരു കേന്ദ്രമന്ത്രി പറഞ്ഞത്. അതായത് നമ്മളെല്ലാം, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കണമെന്ന് സാരം. കുറ്റവാളികള്‍ അധികാരത്തിലിരിക്കുമ്പോള്‍ കൊലപാതകങ്ങള്‍ അവസാനിക്കില്ല. അവര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ഇത്തരം കൊലപാതകങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നും മുസ്ലീങ്ങളാണ് അതിന് ഉത്തരവാദികളെന്നും പോലീസ് പറഞ്ഞുകൊണ്ടേയിരിക്കും. ആള്‍ക്കൂട്ടകൊലകള്‍ക്ക് അരങ്ങൊരുക്കി കൊടുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. ആളുകള്‍ ബീഫ് കഴിക്കാതെ നോക്കുക എന്നത് ഒരു ദേശീയ ഉത്തരവാദിത്വമാണെന്നായിരുന്നു അധികാരമേറ്റയുടന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം.

ബംഗ്ലാദേശിലേക്ക് പശുവിനെ കടത്തുന്നത് തടയാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ അദ്ദേഹം ബിഎസ്എഫിന് ഉത്തരവ് നല്‍കി. നല്ല കാര്യം. പക്ഷെ അതിന് ശേഷം അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു. ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയ ശേഷം ബംഗ്ലാദേശില്‍ ബീഫിന്റെ വില മുപ്പത് ശതമാനം കണ്ട് വര്‍ദ്ധിച്ചതായി രാജ്‌നാഥ് പ്രഖ്യാപിച്ചു. നിരീക്ഷണം ഇനിയും ശക്തമാക്കുകയാണെങ്കില്‍ അവിടുത്തെ ബീഫിന്റെ വില എഴുപതോ എമ്പതോ ശതമാനം വര്‍ദ്ധിക്കുമെന്നും ്അങ്ങനെ അവര്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കുമെന്നും രാജ്‌നാഥ് പറഞ്ഞുവച്ചു.

ഇതോടൊപ്പം ഇന്ത്യയെ പശുകശാപ്പില്‍ നിന്നും മുക്തമാക്കണമെന്നുള്ള ആഹ്വാനവും വന്നു. വിദേശത്തുള്ളവരുടെ പോലും ഭക്ഷണ താല്‍പര്യങ്ങളെയും ദേശീയ സുരക്ഷയെയും ദേശീയ സമ്പദ്വ്യവസ്ഥയെയും എത്ര കൗശലപൂര്‍വമാണ് അദ്ദേഹം ബന്ധിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. മാത്രമല്ല, ്അത്തരം ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ സംഘപരിവാരങ്ങള്‍ തയ്യാറുമാണ്. സാമാന്യ ജനങ്ങളെ ഇത്തരം പ്രസ്താവനകള്‍ എങ്ങനെ സ്വാധീനിക്കുന്ന എന്നറിയാന്‍ റക്ബര്‍ ഖാന്റെ കൊലപാതകത്തോട് ഒരു ഗ്രാമീണന്‍ പ്രതികരിച്ച രീതി മാത്രം നോക്കിയാല്‍ മതി. പശു കള്ളക്കടത്തുകാരെ കുറിച്ചുള്ള വിവരം താനാണ് ഗുണ്ടകളെ അറിയിച്ചതെന്ന് ആ ഗ്രാമീണന്‍ പറയുന്നു. കള്ളക്കടത്തുകാരെ തടയാനുള്ള അവസാന അവസരം ആ പാടങ്ങളാണെന്നും അതിന് ശേഷം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നുമാണ് അയാള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അവിടെ അവര്‍ പരസ്യമായി ബീഫ് വില്‍ക്കുന്നുണ്ടെന്നും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും കൂടി അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതായത് അതിര്‍ത്തിക്ക് മുമ്പ് റക്ബറിനെ പിടികൂടണമായിരുന്നു. അതവര്‍ ചെയ്തു. എന്നന്നെക്കൂമായി അദ്ദേഹത്തെ ഇല്ലാതാക്കുകയും ചെയ്തു.

ഈ കൊലപാതകത്തെ കുറിച്ച് നമ്മള്‍ മനസിലാക്കി വരുമ്പോഴേക്കും പുതിയ പുതിയ മര്‍ദ്ദന കഥകള്‍ പുറത്തുവരുന്നു. സ്‌നേഹിച്ച യുവതിയെ കല്യാണം കഴിക്കാന്‍ പോയ മുസ്ലീം യുവാവിന് ഗാസിയാബാദ് കോടതിയില്‍ വച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റതാണ് പിന്നെ കേട്ട സംഭവം. ഭാഗ്യത്തിന് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇത് സാധാരണമാകുന്നതിന് മുമ്പ്, നമ്മുടെ രാജ്യം കൊലപാതകികളുടെ രാജ്യമായി പൂര്‍ണമായും മാറുന്നതിന് മുമ്പ്, ഇതിനൊരറുതി വരുത്താന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. ‘കുറ്റകൃത്യത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കൂ, കുറ്റകൃത്യത്തിന്റെ കാരണത്തിനെതിരെയും,’ എന്ന ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. കുറ്റകൃത്യങ്ങളുടെ കാരണത്തെ കുറിച്ച് ഇനി വല്ലതും പറയാനുണ്ടോ?
(thewire.in ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Read Also  13 പേരുള്ള ഇന്ത്യൻ വ്യോമസേനയുടെ വിമാനം ചൈനീസ് അതിർത്തിയിൽ കാണാതായി

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അക്ബറിനെ തല്ലിക്കൊന്നിട്ട് ഏത് പശുവിന്റെ പ്രീതിയാണ് നിങ്ങള്‍ നേടിയത്?

കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും ഹിന്ദുക്കള്‍ക്കും രക്ഷയില്ല: യുപിയില്‍ എരുമയെ കടത്തിയെന്ന പേരില്‍ ആക്രമണം

Spread the love

Leave a Reply