Sunday, January 16

റിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫ് കിട്ടി: കൂടെ കല്യാണ ആലോചനകളും

പശ്ചിമ ബംഗാളിലെ ബാന്‍കുര ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി റിത മുഡി ആകെ സന്തോഷത്തിലാണ്. കൊല്‍ക്കത്തയില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ബാന്‍കുരയിലെ റാണിബന്തിലുള്ള സാല്‍ഗേര ഗ്രാമത്തില്‍ നിന്നുള്ള ഈ പെണ്‍കുട്ടിക്ക് അപ്രതീക്ഷിതമായി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫ് കിട്ടി. അതോടെ പെണ്‍കുട്ടി പ്രശസ്തയായി എന്ന് മാത്രമല്ല ഇപ്പോള്‍ വിവാഹാലോചനകളുടെ തള്ളിക്കയറ്റവുമാണ്.

കഴിഞ്ഞ പത്തുദിവസം കൊണ്ട് ജീവിതം ആകെ മാറിമറിഞ്ഞതായി റിത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജൂലൈ 16ന് മിഡ്‌നാപൂരില്‍ അമ്മയോടും സഹോദരിയോടുമൊപ്പം പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ റിത പോയതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം. ഇവര്‍ ഇരുന്ന ടെന്റ് തകര്‍ന്ന് റിതയ്ക്ക് പരിക്കേറ്റു. അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ പ്രധാനമന്ത്രി യോഗശേഷം റിതയെ കാണാന്‍ ആശുപത്രിയില്‍ എത്തി. അപ്പോഴാണ് പ്രധാനമന്ത്രിയോട് റിത ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്.

ആദ്യം ഒന്നറച്ചെങ്കിലും ‘റിത മൂഡിക്ക് പെട്ടെന്ന് സുഖമാകട്ടെ’ എന്ന ആശംസ അദ്ദേഹം ഒരു തുണ്ടുകടലാസില്‍ എഴുതി നല്‍കി. ഇപ്പോള്‍ ഇത് കാണാന്‍ വീട്ടില്‍ ജനത്തിരക്കാണ്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചതോടെ റിതയും ്പ്രശസ്തയായി. മാത്രമല്ല, ഈ പ്ത്തു ദിവസത്തിനിടയില്‍ രണ്ട് വിവാഹാലോചനകളാണ് റിതയ്ക്ക് വന്നത്. ജാര്‍ഖണ്ഡിലെ ടാറ്റ നഗറില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്ന ചെറുപ്പക്കാരന്റേതായിരുന്നു ആദ്യത്തേത്. സ്ത്രീധനം ഒന്നും വേണ്ടെന്നാണ് വരന്റെ കൂട്ടരുടെ നിലപാട്. ബാന്‍കുരയില്‍ തന്നെയുള്ള ചാറ്റ്‌ന ഗ്രാമത്തില്‍ നിന്നായിരുന്നു രണ്ടാമത്തെ ആലോചന. കൃഷിക്കാരനാണ് പയ്യന്‍. പക്ഷെ ഇപ്പോള്‍ മകള്‍ക്ക് പഠിക്കാനാണ് താല്‍പര്യമെന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിതയുടെ അമ്മ സന്ധ്യ പറയുന്നു.

Spread the love
Read Also  കുതിരക്കച്ചവട ശ്രമം ; മോദിയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി

Leave a Reply