Monday, January 17

റോക്കട്രി ദ നമ്പി ഇഫക്ട് ടീസര്‍ പുറത്തിറങ്ങി

ആസ്വാദകരെ അമ്പരിപ്പിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് നടന്‍ മാധവന്‍ റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഇറങ്ങുന്ന സിനിമ മുന്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനും ഭരണകൂടത്തിന്‍റെ അനധികൃത ചാരക്കേസില്‍ ശിക്ഷ അനുഭവിച്ച ആളുമായ നമ്പി നാരായണന്‍റെ കഥയാണ്.

ഒരിക്കല്‍ നിങ്ങള്‍ സിനിമ കണ്ടാല്‍ നിങ്ങള്‍ കഥയറിയുകയും നിങ്ങള്‍ നിശ്ശബ്ദരാല്ലാതാവുകയും ചെയ്യും എന്നാണ് മാധവന്‍ സിനിമയെപ്പറ്റി പറയുന്നത്. ടീസര്‍ പോലും സങ്കീര്‍ണ്ണതയെ ചുരുളഴിക്കുന്നതാണ്. അമിതാഭ് ബച്ചനും ആമിര്‍ഖാനും ചേര്‍ന്നാണ് അന്താരാഷ്ട്ര ടീസര്‍ പുറത്തിറക്കിയത്. ഇത്തരമൊരു കഥ തിരഞ്ഞെടുത്തതില്‍ അവര്‍ മാധവനെ അഭിനന്ദിക്കുകയും ചെയ്തു.

ടീസര്‍ അമ്പരിപ്പിക്കുന്നതാണ് എന്നാണ് ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ടീസറുമായി ബന്ധപ്പെട്ട് മൂന്ന് വീഡിയോകളാണ് മാധവന്‍ യു ട്യൂബില്‍ പങ്ക് വെച്ചത്.

യാതൊരു സൂചനകളും കിട്ടിയിട്ടില്ലാത്ത നിരവധി കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഈ മനുഷ്യന്‍റെ നേട്ടങ്ങളുടെ കഥ കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിശ്ശബ്ദരാകാന്‍ പറ്റില്ല. എന്നാണ് ഒരു വീഡിയോയില്‍ മാധവന്‍ പറയുന്നത്.

ആനന്ദ് മഹാദേവനുമൊത്താണ് മാധവന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്‍റെ ആദ്യ സംവിധാനസംരഭമായ സവ്യാസാചി നാഗ ചൈതന്യയെ എതിര്‍ക്കുന്നു എന്ന തെലുങ്ക് ചിത്രം നവംബര്‍ രണ്ടിന് പുറത്തിറങ്ങുകയാണ്. റോക്കട്രി നമ്പി ഇഫക്ട് 2019 വേനല്‍ക്കാലത്ത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ചിത്രങ്ങളിലും ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മാധവന്‍റെ കാണികള്‍.

റോക്കട്രി ദ നമ്പി ഇഫക്ട് ഒഫിഷ്യല്‍ ടീസര്‍ കാണാം

https://www.youtube.com/watch?v=27_t073nF9Q

 

 

 

Spread the love

Leave a Reply