Sunday, January 16

‘രാമക്ഷേത്രനിർമ്മാണം വൈകിപ്പിക്കുന്നത് ചീഫ് ജസ്റ്റിസ് ഉൾപ്പടെ സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാർ’: വിവാദ പരാമർശവുമായി ആര്‍ എസ് എസ്

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ വിവാദ പരാമര്‍ശവുമായി ആര്‍ എസ്  എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കുമ്പോഴാണ് ഇന്ദ്രേഷ് കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ദ്രേഷ് കുമാര്‍ രംഗത്തെത്തിയത്.

ഇന്ദ്രേഷ് കുമാർ 

രാമക്ഷേത്രനിര്‍മാണത്തിനായി സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്നും എന്നാൽ ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാന്‍ സാധ്യതയുണ്ടന്നും ഇന്ദ്രേഷ്കുമാർ പറഞ്ഞു. ജഡ്ജിമാരുടെ പേരുകള്‍ പറയുന്നില്ലന്നും ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ആ ബെഞ്ചിലുള്ള മൂന്നു ജഡ്ജിമാരുടെ പേരുകള്‍ അറിയാമെന്നും അയോധ്യ കേസ് വൈകിപ്പിക്കുന്നതും നിരസിക്കുന്നതും അനാദരിക്കുന്നതും അവരാണന്നും ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.

ഈ ജഡ്ജിമാര്‍ ഇന്ത്യയെ വികലമാക്കുന്നുവെന്നും വിശ്വാസങ്ങളെയും ജനാധിപത്യത്തെയും ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഹനിക്കുമെന്നും ഇന്ദ്രേഷ്കുമാർ പറഞ്ഞു. ബാബരിമസ്ജിദ് കേസ് ജനുവരിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ചിനെ പരാമര്‍ശിച്ചായിരുന്നു ആര്‍എസ്എസ് നേതാവിന്റെ കുറ്റപ്പെടുത്തൽ.

സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഇത്തരക്കാരല്ലെന്നും ഏതാനും പേരാണ് മുഴുവന്‍ നിയമസംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കുന്നതെന്നും രണ്ടോ മൂന്നോ ജഡ്ജിമാരൊഴികെ ബാക്കിയെല്ലാവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരാണന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ ജഡ്ജിമാർ മൂലം മുഴുവന്‍ ജഡ്ജിമാരോടും ബഹുമാനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും നീതി നടപ്പാക്കാന്‍ തയ്യാറല്ലെങ്കില്‍ ആ സ്ഥാനത്ത് തുടരണമോയെന്ന് ആ ജഡ്ജിമാര്‍ ആലോചിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Spread the love
Read Also  ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി ; ഇനി മാറ്റില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

Leave a Reply