Friday, May 27

ഡിസിയുടെ പുസ്തകങ്ങൾ വിൽക്കാൻ പാടില്ലെന്ന് ആർഎസ്എസ് തിട്ടൂരം

സംസ്ഥാനത്ത് വീണ്ടും ആർഎസ്എസ് അതിക്രമം. പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന പുസ്തക മേളയ്ക്കായി ഡിസി ബുക്‌സ് പുസ്തകങ്ങള്‍ കൊണ്ടുവന്ന വാഹനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

എസ്. ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിനെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന് ബോര്‍ഡ് വച്ചാല്‍ മാത്രമേ മേള നടത്താനനുവദിക്കൂ എന്നുമായിരുന്നു ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി.

ഇന്നലെ വൈകിട്ടാണ് സംഭവം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തി. മീശ നോവലുമായി ബന്ധപ്പെട്ട് നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരിക്കണം എന്ന് സംഘപരിവാർ ക്യാമ്പയിൻ നടത്തിയിരുന്നു.

Spread the love
Read Also  ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം

Leave a Reply