Thursday, January 20

ക്ഷേത്രനിർമ്മാണത്തിനായി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ എസ് എസ്

രാമക്ഷേത്ര നിർമാണത്തിൽ നിന്നു പിന്നോട്ടുപോകുന്നതിൽ സംഘപരിവാർ നേതാവ് ബി ജെ പിയ്ക്കെതിരെ ആഞ്ഞടിക്കുന്നു. രാമക്ഷേത്രനിർമ്മാണം  വൈകുന്നതിൽ ബി. ജെ  .പിയെയും മോദി സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർ.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയാണു രംഗത്തുവന്നത്. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ അധികാരത്തിലുള്ളവർ തയാറാകണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

ഇന്ന് അധികാരത്തിലുള്ളവർ രാമക്ഷേത്ര നിർമാണം യാഥാർഥ്യമാക്കുമെന്ന് വാക്ക് തന്നതാണ്. ഇപ്പോൾ അവർക്ക് അധികാരമുണ്ട്. അയോധ്യയിൽ ക്ഷേത്രം നിർമിക്കാൻ സർക്കാരിനു കഴിയും. ജനങ്ങളെ കേൾക്കാൻ സർക്കാർ മുന്നോട്ടുവരണം.  ക്ഷേത്രനിർമ്മാണത്തിനുവേണ്ടി യാചിക്കുകയല്ല, തങ്ങളുടെ വികാരം അറിയിക്കുകയാണ്. രാമക്ഷേത്ര നിർമാണത്തിന് നിയമം ആവശ്യമെങ്കിൽ അത് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇന്നു ജനങ്ങൾക്ക് രാമരാജ്യം ആവശ്യമാണെന്നും ജോഷി വെളിപ്പെടുത്തി. രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ഡൽഹി റാംലീല മൈതാനത്ത് വി.എച്ച്.പി സംഘടിപ്പിച്ച റാലിയിലാണു  ആർ.എസ്.എസ് നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

Spread the love
Read Also  ബാബ് റി മസ്ജിദ് തകർക്കൽ പുന:രാവിഷ്കരിച്ച് ആർ എസ് എസ് നേതാവിൻ്റെ സ്കൂൾ

Leave a Reply