Wednesday, September 23

പന്ത്രണ്ടാം ക്ലാസ് വരെ സംസ്കൃതം നിർബന്ധമാക്കണമെന്ന് ആർഎസ്എസ്

രാജ്യത്തെ സ്‌കൂളുകളില്‍ പന്ത്രണ്ടാം ക്ലാസ് വരെയും സംസ്‌കൃതം നിര്ബന്ധമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ. ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭാരതീയ ശിക്ഷണ്‍ മണ്ഡൽ. നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, മറ്റേതെങ്കിലും ഒരു ഭാഷ വിഷയം എന്നിങ്ങനെയുള്ള ത്രിഭാഷാ സംബ്രദായമാണ് എട്ടാം ക്ലാസ്സ് വരെ നിലവിലുള്ളത്. എന്നാൽ എട്ടാം ക്ലാസിനു ശേഷം ഇംഗ്ലീഷ് കൂടാതെ മറ്റേതേലും ഒരു ഭാഷ വിഷയം പഠിക്കാനുള്ള ദ്വിഭാഷാ സംബ്രദായമാണ് നിലവിലുള്ളത്.

ഇതിൽ മാറ്റം വരുത്തി പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.

ആരോഗ്യകരമായ സാമൂഹ്യവ്യവസ്ഥിതിക്ക് സംസ്‌കൃത പഠനം അനിവാര്യമാണെന്നാണ് സംഘടനയുടെ ശുപാര്‍ശയില്‍ പറയുന്നു. പൊതുജന താൽപ്പര്യാർത്ഥമാണ് ശിക്ഷൺ മണ്ഡലത്തിന്റെ ശുപാർശയെന്നും അവർ പറയുന്നു.

കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് ശുപാര്‍ശ നല്‍കിയത്‌.

Spread the love
Read Also  സാമൂദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Leave a Reply