Friday, May 27

മാധ്യമപ്രവർത്തകയെ ആക്രമിച്ച കേസിൽ ആർ എസ് എസ് കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ ഒരു പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍‍. നെട്ടൂർ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പോലിസ് കസ്റ്റഡിയിലെടുത്തത്. 

പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്‍റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. കാറിന്‍റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റിരുന്നു.

Spread the love
Read Also  നാടക, ചലച്ചിത്ര പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ജോസ് തോമസ് അന്തരിച്ചു.

Leave a Reply