Wednesday, January 19

വിവരാവകാശ കമ്മീഷന്റെ ആവശ്യം തള്ളി; കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

വിവരാവകാശ നിയമം പോലും കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് കാലങ്ങളായി ആരോപണങ്ങൾ ഉയരുന്നതിനിടെ, കള്ളപ്പണം തിരികെ കൊണ്ട് വരും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ ബിജെപി സർക്കാരും അതിന്റെ പ്രധനമന്ത്രി നരേന്ദ്ര മോദിയും കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷനെ അറിയിച്ചു.

15 ദിവസത്തിനകം കള്ളപ്പണത്തിന്റെ വിശദവിവരങ്ങൾ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം തള്ളിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിലപാട് ആവർത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകൾ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ ന്യായങ്ങൾ നിരത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷന്റെ ആവശ്യം തള്ളിയത്.

വിവരാവകാശപ്രവർത്തകനും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുർവേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ തേടിയത്. 2014 ജൂൺ ഒന്നുമുതൽ ഇതുവരെ സർക്കാർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. വിവരാവാകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ആദ്യവട്ടം പി.എം.ഒ. അപേക്ഷ തള്ളി. തുടർന്നാണ്, ചതുർവേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്.

Spread the love
Read Also  മോദി വിദേശയാത്ര തുടരുന്നു; ഇന്ന് കിർഗിസ്ഥാനിൽ

Leave a Reply