മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപീം കോടതിയിൽ തന്നെ അറിയിക്കാതെ ഹർജി നൽകിയത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഗവർണർ . മുഖ്യമന്ത്രി ചെയ്തത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാന്‍ അനുവാദം നല്‍കുന്ന ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു. ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തലാണ് തന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും.

അതേസമയം  സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു., ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം, അത് വ്യക്തിപരമല്ല. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ഞാന്‍ നിയമമാണ് പറയുന്നത്.

ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെ’ – ഗവര്‍ണര്‍ പറഞ്ഞു.

 

Read Also  മുഖ്യമന്ത്രിയെയും സംസ്ഥാനസർക്കാരിനെയും അഭിനന്ദിച്ചു കേരള ഗവർണർ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here