Wednesday, January 19

രൂപയുടെ മൂല്യം കൂത്തനെ ഇടിഞ്ഞു

തുടര്‍ച്ചയുടെ മൂന്നാം ആഴ്ചയിലും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതുവരെ ഉണ്ടാവാത്ത കൂപ്പുകുത്തലാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഡോളറിന് 69.12 ആയിരുന്നു രൂപയുടെ മൂല്യം. ചൈനീസ് നാണയമായ യുവാനുണ്ടായ തിരിച്ചടിയാണ് രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ഏഴ് പൈസയുടെ ഇടിവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 28ന് മൂല്യം 69.10 ആയതാണ് ഇതിന് മുമ്പുള്ള ഏറ്റവും വലിയ ഇടിവ്.
എന്നാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ പറ്റിയ സമയമാണിത്. അതുപോലെ കയറ്റുമതിക്കാരെയും മൂല്യത്തിലുള്ള കുറവ് സഹായിക്കും. എന്നാല്‍ ഇറക്കുമതി പ്രതികൂലമായി ബാധിക്കുന്നത് സാമ്പത്തികരംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ചും അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ. ഇന്ധന ഇറക്കുമതിയും കൂടുതല്‍ ബാധ്യതയായി മാറും എന്നതും പ്രതികൂല ഘടകമാണ്.

Spread the love
Read Also  പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത: രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്

Leave a Reply