ഇത്തവണത്തെ കഥാസമാഹാരത്തിനുള്ള  കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ  അയ്മനം ജോണിനെക്കുറിച്ച് നാട്ടുകാരനും എഴുത്തുകാരനുമായ എസ്. ഹരീഷ് പ്രതിപക്ഷം. ഇന്നിനോട് സംസാരിക്കുന്നു.

എസ് ഹരീഷ്

കഥ വായിച്ചുതുടങ്ങിയ കാലത്തുതന്നെ ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരനാണ് അയ്മനം ജോൺ. എന്റെ സ്വന്തം നാട്ടുകാരനെന്ന നിലയിൽ അദ്ദേഹത്തിന് നേരത്തെ ഈ പുരസ്കാരം കിട്ടണമെന്നായിരുന്നു എന്റെ അഭിപ്രായം. വളരെ വൈകിയാണെങ്കിലും അദ്ദേഹത്തിനെ സാഹിത്യ അക്കാദമി അവാർഡിന് തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. വളരെ മികച്ച കഥകളാണ് അയ്മനത്തിന്റേത്. ചരിത്രത്തെയും രാഷ്ട്രീയത്തെയും വളരെ സൂക്ഷ്മമായി കഥകളിൽ കൊണ്ടുവരുന്നതിൽ വിജയിച്ച കഥാകൃത്താണ് അയ്മനം ജോൺ. എല്ലാവരും പറയുന്നതുപോലെ പ്രത്യക്ഷമായല്ല. പ്രകടമല്ലാത്ത രീതിയിൽ ഇത്തരം ഒരു  ആഖ്യാനം കഥകളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. ചരിത്രമെഴുത്തിന്റെ സ്വഭാവമാണ് അയ്മനം രചനകളിൽ നിഴലിക്കുന്നത്. അദ്ദേഹത്തെ ആ രീതിയിൽ അധികമാരും വായിച്ചിട്ടില്ല.

അടിയന്തിരാവസ്ഥയുടെയും മറ്റും ചരിത്രപ്രാധാന്യസ്വഭാവമുള്ള കഥകളാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ ആ രീതിയിൽ അധികമാരും വായിച്ചിട്ടില്ല. കുറച്ചുകാലംമുമ്പ് കരിക്കിന്റെ അമ്മച്ചി എന്നൊരു കഥ അയ്മനം ജോൺ എഴുതിയിരുന്നു. വളരെ മികച്ച കഥയായിരുന്നു അദ്ദേഹം. പാരിസ്ഥിതികമായ പ്രശ്‌
നങ്ങൾ അദ്ദേഹത്തിൻ്റെ കഥകളിൽ പ്രതിഫലിക്കുന്നത്. പലരും ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ അതിനേക്കാൾ കൂടുതൽ ആ ആഖ്യാനത്തിലൂടെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മവായന തന്നെയാണ്. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെ കാര്യം പറയുമ്പോൾ ചില സമയത്ത് പ്രാദേശികമെന്നു തോന്നാമെങ്കിലും അതിന്റെ അതിരുകൾക്കപ്പുറത്തേയ്‌ക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന സ്വഭാവമാണ്.

സ്വന്തം ദേശം അദ്ദേഹത്തിന്റെ ധാരാളം കഥകളിൽ വരുന്നുണ്ട്. എന്നാലും അതിനു പുറത്തെയ്ക്ക് സഞ്ചരിക്കുന്ന കഥകളാണ് അധികവും. വിശ്വമാനവികദര്‍ശനമുള്ള എഴുത്തുകാരനാണ് അയ്മനം ജോൺ. എൻ എസ് മാധവന്റെ ഒപ്പം എഴുതിവന്ന ആളാണ്  ജോൺ. ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്ന കഥാകൃത്താണു. എന്നാൽ ഇടക്കാലത്ത് അദ്ദേഹം എഴുതിയില്ല.  പൊതുവെ നിശ്ശബ്ദനായി ഇരിക്കുന്ന ആളാണ്.  അതുകൊണ്ട് പെട്ടെന്ന് വായനാസമൂഹത്തിന്റെ ശ്രദ്ധയിൽ വരാതെ പോയതാണ്. ഗൗരവമായി വായിക്കുന്ന എല്ലാവര്‍ക്കും അയ്മനം ജോണിനെ അറിയാം. അവർക്കെല്ലാംതന്നെ അയ്മനം ജോണിന്റെ എഴുത്ത് ഇഷ്ടമാണ്. കേരളത്തിൽ പൊതുവെ ബഹളങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ പൊതുവേദികളിലൊന്നും വരാതെ നിശബ്ദമായിരുന്നു. എഴുതുന്നയാളാണ് ഈ കഥാകൃത്ത്. ജോണിന്റെ കഥകൾ നിശബ്ദമായി നമ്മെ സ്വാധീനിക്കുന്ന കഥകളാണ്.

                           അയ്മനം ജോൺ

അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കഥകൾ വായിക്കപ്പെടും. പക്ഷേ ജോണിന് അവാർഡ് നൽകിയതിൽ അക്കാദമിക്ക് അഭിമാനിക്കാം. എന്തുകൊണ്ട് ജോണിന് അവാർഡ് കിട്ടിയില്ല എന്ന് നാളെ ഒരു കാലത്ത് ചോദ്യം വരില്ലല്ലോ.

അദ്ദേഹത്തിന്റെ കഥകൾ ചെറുപ്പത്തിൽ തന്നെ എന്നെ ആവേശം കൊള്ളിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ അനുകരിക്കുകയോ മറ്റോ ചെയ്തിട്ടില്ല. ഞാൻ എഴുതിക്കഴിഞ്ഞ ശേഷം പല കഥകളും അഭിപ്രായത്തിനുവേണ്ടി അദ്ദേഹത്തിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം കൃത്യമായ മറുപടിയും നൽകുമായിരുന്നു. വളരെ വിമർശനാത്മകമായി തന്നെ കഥകളെ വിലയിരുത്തുമായിരുന്നു, അല്ലാതെ വെറുതെ സുഖിപ്പിക്കൽ രീതി അദ്ദേഹത്തിനില്ലായിരുന്നു.

Read Also  പൊളിറ്റിക്കൽ റൗഡിസം മലയാളത്തിൽ ശക്തി പ്രാപിക്കുന്നു; കുരീപ്പുഴ ശ്രീകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here