Sunday, January 16

എസ് രമേശന്‍ നായര്‍ക്കും അനീസ് സലീമിനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ‘ഗുരു പൗര്‍ണമി’ എന്ന കൃതിക്കാണ് പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കിയാണ് ‘ഗുരുപൗര്‍ണമി’ കാവ്യസമാഹാരം രചിച്ചത്. സി.രാധാകൃഷ്ണന്‍, എം.മുകുന്ദന്‍, ഡോ.എം.എം.ബഷീര്‍ എന്നിവരായിരുന്നു മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍. 7 കാവ്യസമാഹാരങ്ങള്‍ക്കും 6 നോവലുകള്‍ക്കും 6 ചെറുകഥകള്‍ക്കും 3 സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ക്കും 2 ലേഖന സമാഹാരങ്ങള്‍ക്കുമാണ് ഇക്കുറി പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം മലയാളിയായ അനീസ് സലീമിനാണ്. 2013ൽ അനീസ് സലീമിന് മികച്ച ഫിക്ഷനുള്ള ഹിന്ദു പ്രൈസ് കിട്ടിയിട്ടുണ്ട്.(വാനിറ്റി ബാഗ്)

Spread the love

Leave a Reply