ശബരിമല ക്ഷേത്രത്തിൻ്റെ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവ്. ശബരിമലയുടെ ആദ്യത്തെ പൂജാരിയായിരുന്ന കരിമല അരയൻ്റെ കല്ലറ കണ്ടെത്തിയതായി ഐക്യ മലയരയ മഹാസഭ സെക്രട്ടറിയും ഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി റജിസ്ട്രാറുമായ പി കെ സജീവ് ആണു വിവരം പുറത്തുവിട്ടിരിക്കുന്നത്. ശ്രീശബരി കോളേജ് പ്രിൻസിപ്പൽ വി ജി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള കോളേജിലെ ആർക്കിയോളജി വിഭാഗത്തിൻ്റെ ഗവേഷണഫലമായാണു ശബരിമലയുടെ ചരിത്രം മാറ്റിയെഴുതുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശം വിവാദമായി നിൽക്കുന്ന ഈ പശ്ചാത്തലത്തിലാണു പുതിയ കണ്ടെത്തലും വിവാദമാകാൻ സാധ്യതയുള്ളത്. നേരത്തെ തന്നെ ശബരിമലയുടെ പൂജയുടെ അവകാശം മലയരയർക്കാണെന്ന വാദം ഉയർന്നുവന്നിരുന്നു. പിൽക്കാലത്ത് ബ്രാഹ്മണർ ക്ഷേത്രത്തിൽ അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. ശബരിമല മലയരയരുടെതാണെന്നുള്ള വാദമുയർത്തി ഒരു വർഷം മുമ്പ് പി കെ സജീവ് രംഗത്തുവന്നിരുന്നു. അന്ന് പ്രതിപക്ഷം. ഇൻ സജീവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കരിമല അരയൻ്റെ പിൻമുറക്കാരിയുമായ വയോധികയായ കല്യാണി മുത്തശ്ശിയുമായും പ്രതിപക്ഷം.ഇൻ അഭിമുഖം നടത്തിയിരുന്നു. ഇതെത്തുടർന്ന് വാർത്തക്ക് ജനകീയപ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ വാർത്ത വലിയ ചർച്ചയ്ക്ക് വഴിതുറക്കുമെന്നതിൽ സംശയമില്ല.

പി കെ സജീവ് എഴുതുന്നു:

കരിമല അരയന്റെകല്ലറ കണ്ടെത്തി

ശബരിമലയുടെ ആദ്യ പൂജാരിയും ശബരിമല അമ്പലത്തിന്റെ 18 പടികളിൽ ആദ്യപടിയിട്ട കരിമല അരയന്റെ കല്ലറ കണ്ടെത്തി. ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്റെ, പ്രിൻസിപ്പൽ പ്രൊഫസർ വി ജി ഹരീഷ്കുമാറിൻറെ നേതൃത്വത്തിലുള്ള കോളജിലെ ആർക്കിയോളജി വിഭാഗമാണ് ചരിത്ര പ്രാധാന്യമുള്ള ഈ കല്ലറ കണ്ടെത്തിയിരിക്കുന്നത്. 20 അടി നീളവും എട്ടടി വീതിയുമുള്ള ഈ കല്ലറയുടെ പല ഭാഗങ്ങളും കാലാന്തരത്തിൽ ഇളകി മാറിയിട്ടുണ്ട്. .കല്ലറയെപ്പറ്റി സദുദായത്തിലെ മുതിർന്നവർ നേരത്തെ തന്നെ അറിവു പറഞ്ഞിരുന്നു.കല്ലറ കണ്ടെത്തിയതോടെ കരിമല അരയൻ യാഥാർഥ്യമാവുകയാണ്.

ശ്രീശബരീശ കോളേജിൻറെ ഇരുപതിനായിരം സ്ക്വയർഫീറ്റ് വരുന്ന പുതിയ ബിൽഡിംഗിന് കരിമല അരയൻ ബ്ലോക്ക് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് .ശബരിമല ഉൾപ്പെടുന്ന18 മലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ഈ മലയുടെ അധിപനായിരുന്നു കരിമല അരയൻ ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയസമുദായത്തിൽപെട്ടവർ താമസിച്ചിരുന്നത് പിന്നീട് 18 മലകളിലേക്ക് ഇവർവ്യാപിക്കുകയായിരുന്നു ശബരിമല ഉൾപ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തിൽ മണികണ്ഠൻ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മണികണ്ഠൻ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പൻ മലഅരയസമുദായത്തിൽനിന്നുള്ള സൈനികരെ ഉൾപ്പെടുത്തി ചോളർ ക്കെതിരായ യുദ്ധം ആരംഭിക്കുന്നത്

ശബരിമലയുടെ 18 മലകളിലും നിരവധിയായ നിർമ്മിതികളും അമ്പലങ്ങളും ഇന്നും സജീവമായി തന്നെ ഉണ്ട് ഇത്തരത്തിലുള്ള പൗരാണിക നാഗരികതയെതമസ്കരിച്ചു കൊണ്ടാണ് മറ്റു ചില വിശ്വാസങ്ങളും ആചാരങ്ങളുംകടന്നുവരുന്നത്.കരിമലയുടെഏറ്റവുമൊടുവിലത്തെ പൂജാരി അരുവിക്കൽ അപ്പൂപ്പൻ ആയിരുന്നു. ഇദ്ദേഹം കാളകെട്ടിയാലാണ് പിന്നീട് താമസിച്ചിരുന്നത് .ഇദ്ദേഹത്തെ അടിച്ചോടിച്ച് ദേവസ്വം ബോർഡ് കരിമല കോട്ടപിടിച്ചെടുക്കുകയായിരുന്നു. കരിമലയിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇന്നും ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലായുണ്ട്. യുദ്ധതന്ത്രപ്രധാനമായിട്ടുള്ള പ്രദേശവുമാണ്കരിമല കരിമല അരയന്റെ ശവകുടീരം കണ്ടെത്തിയതോടെ ശബരിമലയുടെ ചരിത്രം വഴിമാറുകയാണ്. മറ്റു കല്ലറകളിൽ നിന്നും വളരെയേറെവ്യത്യസ്തമായിട്ടാണ് കരിമല അരയന്റെ കല്ലറ നിർമ്മിച്ചിട്ടുള്ളത്. ഇതിനായി വലിയ കല്ലുകൾ ആണ് വിസ്തൃതിയോട് കൂടി കീറിയെടുത്ത് ഉപയോഗിച്ചിരിക്കുന്നത്.

Read Also  വോട്ടിനായി സംഘർഷമുണ്ടാക്കി ശബരിമലയുവതീപ്രവേശനത്തിനു സംഘപരിവാർ ശ്രമം

ആ കാലഘട്ടങ്ങളിൽ വികസിതമായ ഒരു നാഗരികത ഈപ്രദേശത്ത് നിലനിന്നിരുന്നു എന്ന തെളിവാണിത്. കരിമലയിൽ ഒരിക്കലും വറ്റാത്ത കുളവും അത്ഭുതം സൃഷ്ടിക്കുന്നതാണ് പല വാർത്താ ചാനലുകളിലും ഞാൻ സംസാരിക്കുമ്പോൾ ഇതൊക്കെ യാഥാർത്ഥ്യമാണോ എന്ന്ചോദിച്ച് അത്ഭുതപ്പെടുന്ന പല ആളുകളും ഉണ്ട്. എന്നാൽ ഇതെല്ലാം യാഥാർഥ്യമാണെന്നും സജീവമായിത്തന്നെ അവിടെ നിലനിൽക്കുന്നതിന്റെയും തെളിവുകൾ സഹിതം ബഹുജനങ്ങളുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുകയാണ് ഇന്നലെ ഞാൻ എൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശബരിമലയിലെ പൂജാരിയായിരുന്ന താളനാനി ഫാമിലിയെ കുറിച്ചാണ്. ഇന്ന് ശബരിമല അമ്പലത്തിന്റെ അടിസ്ഥാന ശിലയിട്ട, ആദ്യ പൂജാരി ആയിരുന്ന കരിമല അരയനെ കുറിച്ചാണ്. ചരിത്രം അത്ചാരം മൂടിയ കനൽക്കട്ട തന്നെ.

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ

 

ശബരിമല മലയരയരുടേത്; ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥചരിത്രവുമായി പി. കെ. സജീവ്‌

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here