Friday, May 27

ശബരിമലയിലെ അന്തിമവിധി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം: ബാബരി മസ്ജിദ്/ അയോധ്യ വിഷയങ്ങളെ വോട്ടാക്കാൻ ബിജെപി ശ്രമം

ശബരിമലയിലെ റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണയ്ക്കണമോ എന്ന വാദം ജനുവരി 22ന് കോടതി പരിഗണിക്കുമ്പോൾ ജനുവരിയിൽ തന്നെ ബാബരി മസ്ജിദ് കേസിലും കോടതി വാദം കേൾക്കും. മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തെക്കേ ഇന്ത്യയെ ശബരിമലയെയും അയ്യപ്പനെയും ഉപയോഗിച്ചു വോട്ട് ആക്കാമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയിൽ പതിവ് പോലെ രാമന് വേണ്ടി പൊളിച്ച ബാബരിമസ്ജിദിൽ അയോധ്യ ക്ഷേത്രം പണിയുമെന്ന ക്ളീഷേ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ തുടരും. എന്നാൽ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ശബരിമല തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ കാവി അണിയിക്കാൻ ഉപയോഗിക്കാമെന്നാണ് അമിത് ഷായുടെയും ബിജെപിയുടെയും കണക്ക് കൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയത്തിൽ കോടതി കൂടതൽ ഇടപെടലുകൾ നടത്താൻ സാധ്യത കുറവാണ്. വിശദമായ വാദം കേൾക്കലുകളും കേസിൽ കക്ഷി ചേർന്നിരിക്കുന്ന 49 പേരുടെയും വാദങ്ങൾ ഇവയൊക്കെ പരിഗണിക്കുമ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമെന്ന കാര്യം ഉറപ്പാണ്.

മണ്ഡലകാലം വരാൻ ഇരിക്കെ കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന രണ്ട് മാസക്കാലം ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റാൻ സംഘപരിവാർ ആത്മാർത്ഥമായി പരിശ്രമിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആറ് മാസം പോലും ഇല്ലാതെ ഇരിക്കുമ്പോൾ സിപിഐഎം തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ തീർച്ചയായും പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പൊതുവിൽ കണക്കാക്കുന്നത്. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ അതിൽ മാറ്റം ഉണ്ടാവില്ല. ഹിന്ദുത്വത്തെ അത്രമേൽ സംഘടിപ്പിക്കാൻ ഓരോ നിമിഷവും സംഘപരിവാർ ശ്രമിക്കുന്നുണ്ട്. ഒരുപക്ഷേ മൃദു ഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസിന് ഈ നിലപാടുകൾ വോട്ടാക്കി മാറ്റാൻ സാധിച്ചേക്കും.

ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിവ് പോലെ ബിജെപി അക്കൗണ്ടുകൾ തുറക്കാൻ പോകുന്നില്ല . എന്നാൽ കോൺഗ്രസിന് ശബരിമല ഗുണം ചെയ്യുകയും അത് സിപിഐഎമ്മിന് ക്ഷീണം നൽകുകയും ചെയ്യും. അതിനാൽ തന്നെ സ്ത്രീകളെ കയറ്റി ഒരു ബലപരീക്ഷണത്തിന് പിണറായി വിജയൻ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.

Spread the love
Read Also  ശബരിമല ദർശനത്തിന് മനിതി സംഘം അൽപ്പ സമയത്തിനുള്ളിൽ നിലയ്ക്കലിൽ; വഴി നീളെ പ്രതിഷേധങ്ങൾ

Leave a Reply