Thursday, January 20

ആത്മഹത്യ ചെയ്തയാൾക്ക് ശബരിമല സമരവുമായി ബന്ധമില്ല; മരണമൊഴി പുറത്ത്

തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നും കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ഇയാൾക്ക് ശബരിമല സമരവുമായി യാതൊരു ബന്ധവുമില്ല. ജീവിതം മടുത്ത് ആത്മഹത്യ ചെയ്തയാളെ ഏറ്റെടുത്ത് ബിജെപി ഹർത്താൽ നടത്തുകയാണ് എന്ന ആക്ഷേപം ഇതിനോടകം ഉയരുന്ന സാഹചര്യത്തിൽ ആണ് മരണമൊഴി പുറത്ത് വന്നത്. മൊഴിയിൽ എവിടെയും ശബരിമല സമരത്തെ കുറിച്ചോ ബിജെപി സമരത്തെ കുറിച്ചോ പരാമർശം ഇല്ല.

ഇന്ന് പുലർച്ചെയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Spread the love
Read Also  ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്തിയില്ല

Leave a Reply