Thursday, January 20

ശബരിമലയിൽ ആചാര ലംഘനം നടത്തി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി; പ്രതിഷേധം ശക്തം

കാലങ്ങളായി ആചരിച്ചു പോരുന്ന ആചാരങ്ങളിൽ ലംഘനം നടത്തി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പാടി കയറാൻ പാടില്ല എന്ന ആചാരവിധി നിലവിലുള്ളപ്പോഴാണ് ഇരുമുടികെട്ടില്ലാതെ തില്ലങ്കേരി പതിനെട്ടാം പടി ചവിട്ടിയത്. സ്ത്രീ വിവേചനത്തെ ആചാരം സംരക്ഷിക്കാനെന്ന പേരിൽ സംഘർഷത്തിന് വേണ്ടി പോയി കിടക്കുന്ന തില്ലങ്കേരി തന്നെ ആചാരലംഘനം നടത്തിയതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന സമീപനമാണ് ഇതിലൂടെ ആർഎസ്എസും തില്ലങ്കേരിയും നടത്തിയത്. ഭക്തരുടെ വികാരം മാനിക്കാതെ ബോധപൂർവം തില്ലങ്കേരി ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുകയായിരുന്നു. കൂടാതെ പടിയിൽ തിരിഞ്ഞു നിന്നും തില്ലങ്കേരി അയ്യപ്പഭക്തരുടെ വികാരങ്ങളെ ഹനിക്കുകയായിരുന്നു. പരിപാവനമായ പതിനെട്ടാം പടി ചവിട്ടുമ്പോൾ തിരിഞ്ഞു നില്ക്കാൻ പാടില്ല എന്നതാണ് ആചാരവിധി.

അതേസമയം ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപവും പടിയിൽ തിരിഞ്ഞു നിന്ന് ആചാര ലംഘനം നടത്തിയെന്നതും അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ആര്‍എസ്എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസ് പറഞ്ഞു.

ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമാണെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസ് നേതാവ് പതിനെട്ടാം പടിയിൽ ആചാര ലംഘനം നടത്തിയത്. എന്നാൽ പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തിയ സംഭവത്തില്‍ തന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആചാര ലംഘനമുണ്ടായാല്‍ നടയടക്കുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു. തന്ത്രിയുടെ ഇഷ്ട്ടപ്രകാരമുള്ള ആചാര ലംഘനങ്ങൾക്ക് മാത്രമാണോ നടയടക്കുക എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

 

Spread the love
Read Also  ശബരിമല കർമ്മ സമിതിയുടെ ഫ്ളെക്സുകൾ നീക്കം ചെയ്യുന്നു

Leave a Reply