Saturday, January 29

സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല; നിലപാട് തിരുത്തി ഹർജിക്കാർ

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം ചൂണ്ടിക്കാണിച്ച് ഹർജി നൽകിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ചില്‍ നാലു പേർക്കും നിലപാട് മാറ്റം. ഹർജിക്കാരിൽ ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്‌സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍,അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണയെന്നും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്‍ജി നല്‍കിയതിന് ശേഷമാണെന്നും പ്രേരണ കുമാരി പറഞ്ഞു. ഒരു മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത്. ഇപ്പോള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു- ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ പങ്കാളി കൂടിയായ പ്രേരണ കുമാരി പറഞ്ഞു.

സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല യുവതീ പ്രവേശനമെന്നും ഒരു സ്ത്രീ നാപ്കിനുമെടുത്ത് അയ്യപ്പ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രേരണ കുമാരി പറയുന്നു.

എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത് ഭക്തി സേഥി രംഗത്തെത്തി. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഉണ്ടാക്കിയെടുത്ത വാര്‍ത്തയാണതെന്നും ആ സ്ത്രീ തന്നെ അത് നിഷേധിച്ച് രംഗത്ത് വന്നുവെന്നും രഹ്ന ഫാത്തിമയെ ഉദ്ദേശിച്ച അവർ പറഞ്ഞു.

Spread the love
Read Also  കുലീനതയുടെ അടിമകള്‍, നാവിലെ ക്ലാവിളക്കങ്ങള്‍

Leave a Reply