Saturday, January 22

നിലയ്ക്കലിൽ സംഘർഷം; സന്ദർശനത്തിനർത്തിയവരെ തടയുന്നു

ശബരിമല സന്ദർശനത്തിനെത്തുന്നവർക്ക് പൂർണമായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും നിലയ്ക്കലിൽ എത്തിയ അയ്യപ്പഭക്തർക്ക് നേരെ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ബസ്സില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീയേയും ബന്ധുവിനേയും പിടിച്ചിറക്കി പ്രതിഷേധക്കാര്‍ മര്‍ദിച്ചു. വനിതാ പൊലീസുകാര്‍ അടക്കമുള്ള പൊലീസ് സംഘം നോക്കിനില്‍ക്കെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ശ

ശബരിമല സന്ദർശനത്തിനെത്തിയ വരെ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ ബസിൽനിന്ന് ഇറക്കിവിടുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിഞ്ഞത്. വേണ്ടത്ര വനിതാ പോലീസുകാർ ഇല്ലാത്തതും പോലീസ് സേനയ്ക്ക് ഇടപെടുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

നാളെ രാവിലെയോടു കൂടി കൂടതൽ വനിതാ പൊലീസിനെ പമ്പയിലും നിലയ്ക്കലിലുമായി നിയമിക്കുമെന്നാണ് അറിയുന്നത്.

Spread the love
Read Also  ശബരിമല: പോലീസ് ചവിട്ടുന്ന വ്യാജഫോട്ടോയ്ക്ക് പിന്നില്‍ ആർ എസ് എസ് പ്രവർത്തകൻ്റെ അഭിനയം

Leave a Reply