Thursday, January 20

ശബരിമല സ്ത്രീ പ്രവേശനം; സർക്കാർ നിലപാട് മാറ്റുന്നു.

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകുന്ന കാര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. 

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയാൽ പിന്തുണയ്ക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചു. ബോർഡ് റിവ്യൂ ഹർജി നൽകുന്നതിനെ സർക്കാർ എതിർത്തിട്ടില്ല. സമാധാനാന്തരീക്ഷം മടക്കിക്കൊണ്ടു വരാൻ ദേവസ്വം ബോർഡ് അത്തരം തീരുമാനമെടുത്താൽ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കുട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബോർഡ് റിവ്യൂ ഹർജി നൽകിയാൽ പ്രശ്നം തീരുമോ എന്ന് ഇന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ ചോദിച്ചിരുന്നു.

 

Spread the love
Read Also  സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

Leave a Reply