Thursday, January 20

മുൻ മേൽശാന്തിയുടെ മകളും കൂട്ടുകാരികളും സന്നിധാനത്ത് പ്രവേശിച്ചിരുന്നു; വൈറൽ ആയി ജന്മഭൂമി വാർത്ത

ശബരിമല മുൻ മേൽ ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയുടെ മകള്‍ ആചാരം ലംഘിച്ച്‌ മല കയറിയ സംഭവം വീണ്ടും ചർച്ചയാവുന്നു. 2014ൽ ആണ് സംഭവം. അന്ന് മേൽശാന്തിയായിരുന്ന പി.എന്‍. നാരായണന്‍ നമ്പൂതിരിയുടെ മകളും മകളുടെ കൂട്ടുകാരികളും ആചാരലംഘനം നടത്തി സന്നിധാനത്ത് പ്രവേശിച്ചിരുന്നു. 2014 ഏപ്രില്‍ 14 ന്‌ മേല്‍ശാന്തിയുടെ 11 കാരിയായ മകള്‍ മലചവിട്ടി ദര്‍ശനം നടത്തിയശേഷം 19വരെ സന്നിധാനത്ത്‌ തങ്ങുകയുണ്ടായി. ആചാരവിധി പ്രകാരം 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്‌ സന്നിധാനത്ത്‌ പ്രവേശനമില്ലാതെ ഇരിക്കുമ്പോഴാണ് അന്ന് മേൽശാന്തിയുടെ മകൾ തന്നെ ആചാരം ലംഘിച്ച് അയ്യപ്പനെ തൊഴുതത്.

തുടർന്ന് ശബരിമലയിലെ ആചാരവിധിയിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എക്സിക്യൂട്ടിവ്‌ ഓഫീസര്‍ ബി. മോഹന്‍ദാസിനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്തിരുന്നു. കൂടാതെ ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍ നടത്താനും ഇതിനുള്ള ചെലവ്‌ മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയിൽ നിന്നും ഈടാക്കാനും അന്ന് തീരുമാനം എടുത്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി അന്ന് കണ്ടെത്തിയിരുന്നു.

യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് സംഭവവുമായി ബന്ധപ്പെട്ട് അന്ന് പ്രതികരിച്ചത് ഇത്തരം വിഷയങ്ങളില്‍ കാലോചിതമായ ചര്‍ച്ചകള്‍ വേണമെന്നും അതിന് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നുമായിരുന്നു.

Spread the love
Read Also  ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീം കോടതി

Leave a Reply