Monday, January 17

രഹ്നയുമായി മല കയറിയ ഐജി ശ്രീജിത്തിനെ ശബരിമല ചുമതലയിൽ നിന്നും നീക്കി

രഹ്ന ഫാത്തിമയുമായി ശബരിമല കയറിയ ഐജി ശ്രീജിത്തിനെ സർക്കാർ ശബരിമല ചുമതലകളിൽ നിന്നും ഒഴിവാക്കി. പകരം ചുമതല തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍ അജിത് കുമാറിന്  നല്‍കി. ഏറണാകുളം റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായരേയും അജിത് കുമാറിന് സാഹത്തിനായി നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡി.ജി.പി നിര്‍ദേശം നൽകി. 1500ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലകൾക്കായി നിയോഗിക്കുന്നത്.

വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.

Spread the love
Read Also  ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി വി.ഡി. സതീശൻ

22 Comments

Leave a Reply