Friday, May 27

ശബരിമല യുവതീപ്രവേശം ; രഹ്ന ഫാത്തിമയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി  തള്ളി.

ശബരിമല ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന കേസിലാണ്  മുന്‍‌കൂര്‍  ജാമ്യാപേക്ഷ തള്ളിയത്.  നേരത്തെ ചിത്തിര ആട്ടദിനത്തോടനുബന്ധിച്ച് നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനെത്തിയ രഹ്നയെ നാമജപസമരം നടത്തുന്നവര്‍ തടഞ്ഞിരുന്നു. പ്രക്ഷോഭകരുടെ സമരത്തെ തുടര്‍ന്ന് രഹ്ന ഫാത്തിമ മടങ്ങിയിരുന്നു. തുടര്‍ന്ന് രഹ്നയുടെ വീട് ആക്രമണത്തിനിരയാവുകയും ജോലി ചെയ്തിരുന്ന ബി എസ് എന്‍ എല്‍ അവരെ  സ്ഥലംമാറ്റുകയും ചെയ്തു. 

   

Spread the love
Read Also  മുൻകൂർ ജാമ്യം ; ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യരുതെന്നു കോടതി

Leave a Reply