Monday, January 17

ശബരിമലയിലെ വരുമാനം നാലിൽ ഒന്നായി കുറഞ്ഞു; കണക്കുകൾ പുറത്ത്

ശബരിമല വരുമാനത്തിൽ ഇടിവ്. ആദ്യ ആറ് ദിവസത്തെ വരുമാനത്തിൽ 14.34 കോടി രൂപയുടെ ഇടിവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉള്ളത്.
വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം വരെ 22.82 കോട‌ി രൂപയായിരുന്നു വരുമാനം. അരവണ, അപ്പം, കാണിക്ക, തുടങ്ങിയ പ്രധാനാ വരുമാനം ലഭിക്കുന്ന മേഖലകളിലെല്ലാം കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച വരെ അരവണ വിറ്റുവരവ് 3.14 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 9.88 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 1.47 കോടി രൂപയുടെ അപ്പം വിറ്റിരുന്നെങ്കിൽ ഇത്തവണ അത് 29.31 ലക്ഷമായി ചുരുങ്ങി. വ്യാഴാഴ്ച വരെയുളള കാണിക്ക വരുമാനം 3.83 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് 7.33 കോടി രൂപ ലഭിച്ചിരുന്നു. വിവിധ ടെൻഡറുകൾ വഴി ലഭിച്ചിരുന്നത് കഴിഞ്ഞ വർഷം 1.8 കോടി രൂപയായിരുന്നത് ഇത്തവണ കേവലം 1.2 ലക്ഷം മാത്രമായി ചുരുങ്ങി.

ശബരിമലയിലെ വരുമാനം കുറയുന്നത് സർക്കാരിനും കടുത്ത ബാധ്യതയാണ് ഉണ്ടാക്കി വെയ്ക്കുന്നത്. ശബരിമല ഉൾപ്പടെയുള്ള വരുമാനം ഉള്ള ദേവസ്വം അമ്പലങ്ങളിലെ പണം ഉപയോഗിച്ചാണ് സർക്കാർ മറ്റമ്പലങ്ങളിലെ ചിലവുകൾ നിർവഹിച്ചിരുന്നത്. എന്നാൽ ശബരിമലയിൽ വരുമാനം കുറയുന്ന സ്ഥിതിയ്ക്ക് മറ്റ് ദേവസ്വം അമ്പലങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം നൽകേണ്ടി വരും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ഇത് കൂടുതൽ അപ്രായോഗികമാകാൻ ആണ് സാധ്യത.

Spread the love
Read Also  താമസവും സുരക്ഷയും കേരള സര്‍ക്കാര്‍ നല്കണമെന്ന് തൃപ്തി ദേശായി

Leave a Reply