Thursday, January 20

ബി ജെ പി സമരപന്തലിനു സമീപം ആത്മഹത്യശ്രമം നടത്തിയ ആൾ ആശുപത്രിയിൽ മരിച്ചു

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരപ്പന്തലിനു സമീപം ആത്മഹത്യാ ശ്രമം നടത്തിയയാള്‍ ആശുപത്രിയിൽ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു ഇയാൾ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഇയാളെ 70 ശതമാനത്തിന് മേൽ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ബിജെപി നേതാവ് സി കെ പത്മനാഭനാണ് എ.എൻ. രാധാകൃഷ്ണന് പകരം ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സമരപന്തലിന്റെ എതിര്‍വശത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ച് പന്തലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

എന്നാൽ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ്  `ജീവിതം തുടരാൻ താത്പര്യമില്ലെന്ന് മാത്രമാണ്`. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുമില്ല. എന്തായാലും പമ്പയിലെ ബലിദാനി നാടകം പോലെ ബി ജെ പി നേതൃത്വം ഈ മരണവും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്.            

Spread the love
Read Also  'അയിത്തത്തിന് അവധി' ബി ജെ പി - എൽ ഡി എഫ് സഖ്യം ഭരണത്തിലേയ്ക്ക്

Leave a Reply