Thursday, January 20

ചിത്തിര ആട്ടവിശേഷചടങ്ങുകള്‍ പൂര്‍ത്തിയായി; 200 പേര്‍ക്കെതിരെ കേസ്

ശബരിമലയിലെ ചിത്തിര ആട്ടവിശേഷചടങ്ങുകള്‍ പൂര്‍ത്തിയായി. നെയ്യഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു. ഉച്ചയ്ക്ക് നട അടച്ചു. വൈകിട്ട് വീണ്ടും തുറക്കും.

ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശിനിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞു വെക്കല്‍, അപമര്യാദയായി പെരുമാറല്‍ മുതലായ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിയന്ത്രണം പോലീസിന് തന്നെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബി ജെ പി അധ്യക്ഷനോട് ഉപദേശം തേടിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
Read Also  ശബരിമലയിൽ തട്ടി സിപിഐഎമ്മിൽ പോര്; പിണറായിയും കോടിയേരിയും അകലുന്നു?

Leave a Reply