Wednesday, January 19

സർക്കാരും നിരീക്ഷണ സമിതിയും തമ്മിൽ മനിതി സംഘത്തിന്റെ പേരിൽ അഭിപ്രായ ഭിന്നത

മനിതി സംഘത്തെ ശബരിമലയിൽ കയറ്റണമോ എന്ന് നിരീക്ഷണ സമിതി തീരുമാനിക്കട്ടെ എന്ന് സർക്കാർ; തങ്ങൾക്ക് തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഇല്ലെന്ന് നിരീക്ഷണ സമിതി

ശബരിമലയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി കേരളത്തിലെത്തിയ മനിതി സംഘത്തിന്റെ കാര്യം ഹൈക്കോടതി നിരീക്ഷണ സമിതി തീരുമാനിക്കട്ടെയെന്ന സർക്കാർ വാദങ്ങൾക്ക് തിരിച്ചടി. തങ്ങൾക്ക് ഇതിൽ തീരുമാനം എടുക്കേണ്ട ബാധ്യതയില്ലെന്ന് നിരീക്ഷണ സമിതി പറഞ്ഞു. ദേവസ്വം ബോർഡും പോലീസുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നും തങ്ങൾക്ക് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ വിലയിരുത്തുക എന്ന ദൗത്യമാണ് ഉള്ളതെന്നും നിരീക്ഷണ സമിതി വ്യക്തമാക്കി. ഇതോടെ നിരീക്ഷണ സമിതിയുടെ തലയിൽ മനിതി സംഘത്തിന്റെ ഉത്തരവാദിത്വം നൽകി തടിയൂരാമെന്ന സർക്കാർ തന്ത്രത്തിന് തിരിച്ചടി നേരിട്ടു.

നേരത്തെ മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം ഹൈക്കോടതി നിരീക്ഷണ സമിതി എടുക്കുമെന്നും പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന നിലപാടിൽ തന്നെയാണ് മനിതി സംഘം ഉള്ളത്. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും പിന്മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മനിതി സംഘത്തിലെ കൂടതൽ യുവതികൾ കേരളത്തിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നതായും ഇവർ വ്യക്തമാക്കി.

ഇന്ന് പുലർച്ചയോടെയാണ് കടുത്ത പ്രതിഷേധങ്ങളെയും എതിർപ്പുകളെയും മറികടന്ന് മനിതി സംഘം എത്തിയത്. പോലീസ് സുരക്ഷ നൽകുന്നത് വരെ തങ്ങൾ ഇവിടെയിരിക്കുമെന്നും മനിതി സംഘം പറഞ്ഞു.

Spread the love
Read Also  ശബരിമല വിഷയം അയയുന്നു; മുന്നോട്ട് കൊണ്ട് പോകാൻ മാർഗ്ഗമില്ലാതെ ബിജെപി- കോൺഗ്രസ് കക്ഷികൾ

Leave a Reply