Friday, May 27

തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്സ് ബന്ധമുണ്ടെന്നു കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വനിതയാണ്‌. രമേശ്‌ ചെന്നിത്തല പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകുമെന്നും കടകംപള്ളി സൂചിപ്പിച്ചു. 

സര്‍ക്കാരിനു സുപ്രീംകോടതിയുടെ വിധിയും ഭക്തരുടെ വികാരങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതിനിടയില്‍ രാഷ്ട്രീയമുതലെടുപ്പിനു ചിലര്‍ ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമെന്ന് മന്ത്രി ആരോപിച്ചു. ഇത്  തങ്ങള്‍ക്ക് വീണുകിട്ടിയ സുവര്‍ണവസരമാണെന്നു നേരത്തെ ബി ജെ പി നേതാവ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത് മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇനിമുതല്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കുന്നതിനുള്ള ആലോചനയിലാണ്. പമ്പയിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ പലതും  ഒലിച്ചുപോയി. ആശുപത്രിയില്‍ ആകെ മണ്ണ് കയറിയ സ്ഥിതിയാണ്. കേന്ദ്ര വനാവകാശനിയമങ്ങള്‍ ശക്തമായതുകൊണ്ട് വന്നടിഞ്ഞ മണല്‍ ലേലം ചെയ്യാന്‍ സാധിക്കില്ല. അതാണ്‌ അത് നീക്കം ചെയ്യാന്‍ വൈകിയത്. അതിന്‍റെ പണി പുരോഗമിക്കുകയാണ്. പമ്പയിലേക്ക് കെ എസ് ആര്‍ ടി സി ഗതാഗതം കാര്യക്ഷമമാക്കും. 10 ഇലക്ട്രിക്കല്‍ ബസ് സര്‍വ്വീസ് ആരംഭിക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്  പമ്പയില്‍ ഭക്തര്‍ക്ക് താങ്ങാന്‍  താല്‍ക്കാലിക കെട്ടിടങ്ങള്‍ മാത്രമെ നിര്‍മ്മിക്കുകയുള്ളൂ. നിലയ്ക്കലില്‍  1200 പേര്‍ക്ക് ഉപയോഗിക്കാനുള്ള ശൌചാലയം നിര്‍മ്മിച്ചു. മാലിന്യ പ്ലാന്റുകളും നിര്‍മ്മിക്കുന്നുണ്ട്.

ചിലര്‍  ടോയ്ലെറ്റില്‍ കുളിക്കുന്നുണ്ട്. അത് ക്ലോസെട്ടിലൂടെ ഒഴുകി ബ്ലോക്കാകാന്‍ കാരണമാകുന്നു. അതുകൊണ്ട് ടോയ് ലെറ്റില്‍ കുളിക്കുന്നത്  ഒഴിവാക്കണമെന്ന് മന്ത്രി ഭക്തരോട്  അഭ്യര്‍ഥിച്ചു. 

ദേവസ്വംബോര്‍ഡ് സാവകാശഹര്‍ജി നല്‍കുന്നതിന്റെ ആലോചനയിലാണ്. ശബരിമലയില്‍  സമാധാനപരമായ അന്തരീക്ഷം മടക്കിക്കൊണ്ടുവരാനായുള്ള ശ്രമങ്ങളോട് ഭക്തരും ജനങ്ങളും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സാമൂഹ്യവിരുദ്ധരും ഗുണ്ടകളും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ കൊണ്ടുവന്നത്. മാധ്യമാപ്രവര്ത്ത്തകര്‍ അതിനോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു    

 

Spread the love
Read Also  വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായിയും ബിന്ദുവും കനകദുർഗയും

Leave a Reply