ശബരിമല ദർശനത്തിനെത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ ശബരിമല കർമ്മസമിതി പ്രവർത്തകരും അയ്യപ്പഭക്തരും ചേർന്ന് ചെങ്ങന്നൂരിൽ തടഞ്ഞു. ട്രെയിനിറങ്ങിയ മേരിയെ ചെങ്ങന്നൂർ റെയിൽ വെ സ്റ്റേഷനിൽ വെച്ചുതന്നെ പ്രതിഷേധക്കാർ തടഞ്ഞു.
നേരത്തെ തുലാമാസപൂജയ്ക്ക് നട തുറന്ന വേളയിൽ ശബരിമലയിലെത്തിയ മേരി സ്വീറ്റിയെ പമ്പയിൽ വെച്ച് പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്ന് മടങ്ങിപ്പോയിരുന്നു. മല കയറാനായി മേരി സ്വീറ്റി ചെങ്ങന്നൂരേയ്ക് ട്രെയിൻ കയറി എന്ന വിവരത്തെ തുടർന്ന് പോലീസും റെയിൽ വേ സ്റ്റേഷനിൽ സജ്ജമായിരുന്നു. മേരിയെ തടഞ്ഞശേഷം പ്രക്ഷോഭകർ പ്ലാറ്റ് ഫോമിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.