Wednesday, January 19

നാളെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതുമായി ബന്ധപെട്ട് സംഘപരിവാര്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ്‌ മുതൽ വൈകുന്നേരം ആറ്‌ വരെയാണ് ഹർത്താൽ ആഹ്വാനം. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ആണ് ഇപ്പോൾ ഹർത്താലിന് ആഹ്വനം നൽകിയിരിക്കുന്നത്. ശബരിമല കർമ്മ സമിതിയുടെ പിന്തുണയോടെയാണ് ഹർത്താൽ ആഹ്വനം. ഇന്ന് വൻ തോതിൽ ആക്രമങ്ങൾ നടത്തി നാളെ ഹർത്താൽ നടത്തണമെന്ന രഹസ്യ സന്ദേശം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ന്യൂസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് നാളത്തെ ഹർത്താൽ ആഹ്വാനം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏഴാമത്തെ ഹർത്താലാണ് നാളെ നടക്കാൻ പോകുന്നത്. നേരത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികൾ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ നാളത്തെ ഹർത്താൽ കൂടതൽ സംഘർഷത്തിലേക്ക് നീങ്ങാനാണ് സാധ്യതകൾ. ശബരിമലയിൽ ഇന്ന് രാവിലെയാണ് ബിന്ദുവും കനക ദുർഗ്ഗയും പോലീസ് സുരക്ഷയോടെ സന്ദർശനം നടത്തി മടങ്ങിയത്. 

Spread the love
Read Also  സംഘപരിവാർ ഭീഷണി; ബീഫ് ഫെസ്റ്റിവൽ റദ്ദാക്കി

Leave a Reply