മതാചാരങ്ങളിലെല്ലാം കോടതിക്ക് ഇടപെടാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ കേസിന്റെ പശ്ചാത്തലത്തിൽ നിർണായകമായ തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെ ആണ്‌ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ശബരിമല കേസ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നതിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാടുകള്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കും.

ഭരണഘടനയുടെ 25(2 ) (ബി) അനുച്ഛേദത്തില്‍ പറയുന്ന ഹിന്ദുക്കളിലെ വിഭാഗം എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണ്? ഒരു മതവിഭാഗത്തിന്റെയോ വിശ്വാസി സമൂഹത്തിന്റെയോ ആചാരങ്ങളെ അതിന് പുറത്തുനിന്നുള്ള വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജിവഴി ചോദ്യംചെയ്യാമോ? ഇതാണ് മുഖ്യമായി കോടതി പരിഗണിക്കുന്ന വിഷയം. ഈ നിലപാട് സ്വീകരിക്കുമ്പോൾ അത് ഇത്തരമതങ്ങൾക്കും ബാധകമാക്കേണ്ടിവരും എന്നത് മറ്റൊരു പ്രശ്നമായി കേന്ദ്ര സർക്കാരിനെ അലട്ടുമെന്നു ഉറപ്പാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പാനായിക്കുളം സിമി കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here