ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍. മോജോ ടിവിയുടെ മുന്‍ സിഇഒയും വാര്‍ത്ത അവതാരികയുമായ പി രേവതിയെയാണ് ബഞ്ചാര പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ രേവതിയെ കോടതി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടുകയായിരുന്നു. ദളിത്‌ സംഘടന നേതാവ് വരപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ രേവതിയും സഹ അവതാരകനായ രഘുവും തന്‍റെ ജാതിയെ അധിക്ഷേപിച്ചു എന്ന വരപ്രസാദിന്റെ പരാതിയിലാണ് നടപടി.

സംഭവത്തെ തുടര്‍ന്ന് മോജോ ടിവിയിലെ മൂന്ന് അവതാരകര്‍ക്കെതിരെയാണ് പട്ടിക ജാതി അതിക്രമ൦ തടയല്‍ നിയമ പ്രകാരം കഴിഞ്ഞ ജനുരിയില്‍ കേസെടുത്തത്. വാറന്‍റ് ഇല്ലാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യനെത്തിയതെന്നും തന്‍റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്നും രേവതി പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍, ഹാജരാകണമെന്ന് അവശ്യപ്പെട്ട് അയച്ച നോട്ടീസുകള്‍ക്ക് മറുപടി നല്‍കാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അറസ്റ്റിലായവരുടെ 'ജാതി കണക്ക്' പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here