Thursday, January 20

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

ശബരിമലയിൽ നിലവിലുള്ള ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി കെ രാമമൂർത്തി. സുപ്രീം കോടതിയിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ വാദം തുടരുന്നതിനിടയിലാണ് അമിക്കസ് ക്യൂറി നിലപാടറിയിച്ചത്. ശബരിമലയിലെ ആചാരങ്ങൾ തുടരണം, അതിലിടപെടാൻ പാടില്ല, അതുകൊണ്ടു സ്ത്രീപ്രവേശനം നിയന്ത്രിക്കണമെന്നും അദ്ദേഹം വാദിച്ചു.

മറ്റു ആരാധനാലയങ്ങളിലേതുപോലെയല്ല ശബരിമല. ലോകത്ത് മറ്റൊരിടത്തും ഈ രീതിയിലുള്ള ആചാരം നിലവിലില്ല. നിരവധി സവിശേഷതകളുള്ള ക്ഷേത്രമാണ് ശബരിമല. മതപരമായി വൈവിധ്യങ്ങളുള്ള ശബരിമലയെ പ്രത്യേകം പരിഗണിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഇവിടുത്തെ ആചാരങ്ങൾ ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യതയെ സംബന്ധിക്കുന്ന വിഷയമല്ല. സ്ത്രീപ്രവേശനനിയന്ത്രണം ഒരു മതവിശ്വാസ നിയന്ത്രണത്തിന്റെ ഭാഗമാണെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ അമിക്കസ് ക്യൂറി തൻെറ നിലപാടറിയിക്കുകയായിരുന്നു

Spread the love
Read Also  താമസവും സുരക്ഷയും കേരള സര്‍ക്കാര്‍ നല്കണമെന്ന് തൃപ്തി ദേശായി