Monday, January 17

ദേവസ്വം വെബ്സൈറ്റിലേയും പമ്പയിലെയും സ്ത്രീ വിരുദ്ധ ബോർഡുകൾ സർക്കാർ നീക്കം ചെയ്യുന്നു

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്നുള്ള അറിയിപ്പുകൾ നീക്കം ചെയ്തു. കൂടാതെ നിലയ്ക്കലിലും പമ്പയിലുമായി സ്ഥാപിച്ചിരിക്കുന്ന സ്ത്രീ വിരുദ്ധമായ സകലബോർഡുകളും ഇന്നും നാളെയുമായി നീക്കം ചെയ്യും.

10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് സന്നിധാനത്തേയ്ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡാണ് മിക്ക ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. ഇതാണിപ്പോൾ നീക്കം ചെയ്ത് വരുന്നത്. അതേസമയം ശബരിമലയിൽ സന്ദർശനം നടത്താനെത്തുന്ന  സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി വടശേരിക്കര മുതൽ പമ്പ വരെ പ്രത്യേക സുരക്ഷാ മേഖലയായി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി വിധിയെ എന്ത് വിലകൊടുത്തും മറികടക്കുമെന്നാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പോലുള്ള അതിതീവ്ര ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Spread the love
Read Also  ശബരിമലയില്‍ സ്ത്രീകളെ ഹെലികോപ്റ്ററിലെത്തിക്കാന്‍ നീക്കം

Leave a Reply