Monday, August 10

വോട്ടിനായി സംഘർഷമുണ്ടാക്കി ശബരിമലയുവതീപ്രവേശനത്തിനു സംഘപരിവാർ ശ്രമം

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമല വിവാദം കൊഴുപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കം വിജയിക്കുമോ? യുവതീപ്രവേശനത്തിനു പിന്തുണ നൽകുന്ന സംഘടനയുടെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ തെരഞ്ഞെടുപ്പിനുമുമ്പ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് വിവാദമുണ്ടാക്കാൻ ശ്രമം. മേടമാസ-വിഷു പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ തെരഞ്ഞെടുപ്പു തീയതി അടുപ്പിച്ച് സംഘ്​പരിവാർ പിന്തുണയോടെ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത് നവോത്ഥാന കേരളം കൂട്ടായ്മയാണ്​

ഈ നീക്കങ്ങൾ തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി മാത്രമുള്ളതാണു. പ്രവേശിപ്പിക്കുന്നതും എതിർക്കുന്നതും സംഘപരിവാർ ആയിരിക്കുമെന്നതിനാൽ അവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. സംഘപരിവാർ ഗൂഡാലോചന തിരിച്ചറിഞ്ഞ് സംഘടനയിലുള്ളവർ  ജാഗ്രത വേണമെന്നാണു പ്രവർത്തകരോടും പുരോഗമനവിഭാഗങ്ങളോടും നവോഥാനകേരളം കൂട്ടായ്മ ആവശ്യപ്പെടുന്നത്. സംഘർഷമൊഴിവാക്കാനായി നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ യുവതി പ്രവേശനത്തിനായുള്ള ഇടപെടലുകളിൽനിന്ന് വിട്ടുനിൽക്കുമെന്നാണു അറിയിച്ചിരിക്കുന്നത്.

മണ്ഡലകാലത്ത് നേട്ടത്തിനു ശ്രമിച്ചതുപോലെ സംഘ്​പരിവാർ കേരളത്തിൽനിന്നോ അയൽ സംസ്ഥാനങ്ങളിൽനിന്നോ യുവതികളെ ശബരിമലയിലെത്തിച്ച് സംഘർഷാന്തരീക്ഷം സൃഷ്​ടിച്ച് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്താനാലോചിക്കുന്നത്. ജാഗ്രതയോടെ ഈ നീക്കത്തെ മനസ്സിലാക്കണമെന്നും സംഘടനാപ്രവർത്തകർ ഗൂഡാലോചനയിൽ ഇരകളാവരുതെന്നും പ്രസ്​താവനയിൽ പറയുന്നു.

Spread the love
Read Also  പ്രധാനമന്ത്രി അസത്യപ്രചാരണം നടത്തുന്നതായി പിണറായി വിജയൻ

Leave a Reply