Monday, January 24

ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി ഓഫീസിലേക്ക് ട്രാന്‍സ്ജെന്‍റെഴ്സ് മാര്‍ച്ച്

ശബരിമല സ്ത്രീപ്രവേശന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ബി ജെ പി സംസ്ഥാനപ്രസിഡന്‍റ പി എസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തിനെതിരെ ട്രാന്‍സ്ജെന്ടെഴ്സിന്‍റെ പ്രതിഷേധം. ഇന്നുച്ചയ്ക്കുശേഷം ട്രാന്‍സ്ജെന്ടെഴ്സു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പാളയത്തുനിന്നും ബി ജെ പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുന്നുകുഴിയില്‍ വെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ശ്രീധരന്‍ പിള്ള പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ വീട് ഉപരോധിക്കുമെന്ന് ട്രാന്‍സ്ജെന്ടെഴ്സു നേതാവ് പറഞ്ഞു. തുടര്‍ന്ന് റോഡില്‍നിന്ന് മുദ്രാവാക്യം മുഴക്കിയശേഷം പിരിഞ്ഞുപോയി

തുടര്‍ന്ന് റോഡില്‍നിന്ന് മുദ്രാവാക്യം മുഴക്കിയശേഷം പിരിഞ്ഞുപോയി സ്ത്രീപ്രവേശനത്തെ സംബന്ധിച്ചു ശ്രീധരന്‍ പിള്ള കോണ്ഗ്രസ്സിനെ ആണും പെണ്ണും കേട്ടവരെന്നാണ് ആക്ഷേപിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്ജെന്ടെഴ്സു മാര്‍ച്ച് നടത്തിയത്. ട്രാന്‍സ്ജെന്ടെഴ്സു നേതാക്കളായ സൂര്യ, ശ്രീക്കുട്ടി തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്ന പരാമര്‍ശമല്ല ശ്രീധരന്‍ പിള്ള നടത്തിയതെന്ന് ട്രാന്‍സ്ജെന്ടെഴ്സു ആക്ടിവിസ്ടായ ശീതള്‍ പ്രതിപക്ഷം.ഇന്‍ നോട് പറഞ്ഞു. പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി ശീതള്‍ അറിയിച്ചു.

Spread the love
Read Also  തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ സിപിഐ ആനി രാജയെ ഇറക്കുന്നു

Leave a Reply