Monday, January 17

ശബരിമല വിധിക്കെതിരെ പരാമർശം; അമിത് ഷായുടെ രാജ്യസഭാംഗത്വം നഷ്ടപ്പെട്ടേയ്ക്കാം

സംസ്ഥാന സർക്കാരിനെ വലിച്ചിറക്കുമെന്ന് ബി ജെ പി അധ്യക്ഷൻ അമിത് ഷാ ഉയർത്തിയ ഭീഷണി സത്യപ്രതിജ്ഞാ ലംഘനമാകും. അദ്ദേഹം ഒരാഴ്ചമുമ്പ് ഇതുസംബന്ധിച്ചു ഒരു അഭിമുഖത്തിൽ വീണ്ടും ആ പ്രസ്താവന ആവർത്തിച്ചിരുന്നു. അതോടൊപ്പം സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധി അടിച്ചേല്പിക്കാനുള്ള ശ്രമമാണു പിണറായി വിജയൻ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ശബരിമല വിധി നടപ്പാക്കുന്നതിലൂടെ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാനാണു മുഖ്യമന്ത്രി തുനിയുന്നതെന്ന് അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ പരാമർശം നടത്തിയതോടെ അമിത് ഷാ രാജ്യസഭാംഗമെന്ന നിലയിൽ സത്യപ്രതിജ് ഞാലംഘനം നടത്തിയിരിക്കുകയാണെന്നാണു നിയമവിദഗ്ധരുടെ വാദം. പുരുഷന്മാർക്കുമാത്രം പ്രവേശനമുള്ള ശബരിമലയിലേയ്ക്ക് സ്ത്രീകളെ കേരള സർക്കാർ ബലം പ്രയോഗിച്ച് കടത്തിവിടുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ആർട്ടിക്കിൾ 25 (1) പ്രകാരം ക്ഷേത്രങ്ങളിൽ സ്ത്രീപുരുഷഭേദമെന്യേ എല്ലാവർക്കും ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്നു എന്നാണു വിധിയിലൂടെ ജസ്റ്റിസ് രോഹിൻ്റൺ നരിമാൻ ചൂണ്ടിക്കാട്ടിയത്. അമിത് ഷായുടെ പരാമർശങ്ങൾ ഭരണഘടനാലംഘനമാണെന്ന് നിയമവിദഗ്ധർ പറയുന്നു. അഭിമുഖം കോടതിയലക്ഷ്യമാകുമെന്ന് സൂചിപ്പിക്കുന്നു

ശബരിമല പ്രവേശനം പുരുഷന്മാർക്കു മാത്രമാണുള്ളത് എന്നാണു അമിത് ഷാ അഭിമുഖത്തിലൂടെ പറഞ്ഞത്. സുപ്രീംകോടതിയുടെ വിധിക്കെതിരെ പ്രതികരിച്ചതിലൂടെ ഷാ എം പി യായ വേളയിൽ നടത്തിയ പ്രതിജ് ഞ ലംഘിച്ചിരിക്കുകയാണു. അതുകൊണ്ടുതന്നെ അമിത് ഷായ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.

സത്യപ്രതിജ് ഞ ചെയ്ത സമയത്ത് ചെയ്ത പാർലമെൻറിലെ അംഗം എന്ന നിലയിൽ, “ഭാരതത്തിന്റെ ഭരണഘടനയോടുള്ള യഥാർത്ഥ വിശ്വാസവും ഉത്തരവാദിത്വവും ഉറപ്പ് വരുത്തുന്നതിനും ഇന്ത്യയുടെ പരമാധികാരവും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്നതിനും എടുത്ത പ്രതിജ്ഞയാണു ലംഘിച്ചത്, സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിനെ താഴെയിറക്കാൻ ഭീഷണി മുഴക്കിയപ്പോൾതന്നെ ഒരു തവണ ഷാ തന്റെ പ്രതിജ്ഞ ലംഘിച്ചു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയാൽ കോടതി തന്നെ വിഷയത്തിൽ ഇടപെടാൻ സാധ്യതയുണ്ട്. അമിത് ഷായുടെ എം പി സ്ഥാനവും നഷ്ടപ്പെടാൻ അതു വഴിവെച്ചെയ്ക്കും

source: Scroll.in

Spread the love
Read Also  സുപ്രീം കോടതി വിധിയെ ലംഘിച്ച് ശബരിമല നട അടച്ചു

Leave a Reply