Wednesday, January 19

ശബരിമല: റിട്ട് ഹർജികൾ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണക്കും. ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് എസ് കെ കൗൾ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. ഇതോടെ ഈ ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരില്ല എന്ന് വ്യക്തമാവുകയാണ്. ഈ മാസം പതിമൂന്നാം തീയതിയാണ് ഹർജികൾ പരിഗണിക്കുക. മൂന്നംഗ ബെഞ്ചിന് വിട്ടതോടെ പ്രാഥമിക തലത്തിൽ സ്ത്രീ പ്രവേശന വിധിയുടെ പുനഃപരിശോധനാ ഉണ്ടാവില്ല എന്നും മനസിലാക്കാം.

ഈ മാസം അഞ്ചാം തീയതിയാണ് ഇനി നട തുറക്കുക. ഇന്ന് രാത്രി മുതൽ ശബരിമലയിൽ നിരോധനാജ്ഞ നടപ്പിലാകും.

Spread the love

Leave a Reply