Sunday, January 16

കെ പി ശശികല അറസ്റ്റില്‍; ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

ഹിന്ദു ഐക്യമുന്നണി നേതാവ് കെ പി ശശികലയെ പോലീസ് അറസ്റ്റു ചെയ്തു. 

കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്തു. 

ഇന്നലെ രാത്രി ഒന്‍പതുമണിക്ക്  മരക്കൂട്ടത്തുവെച്ച് ശശികലയെ പോലീസ് തടഞ്ഞു. നട അടച്ചു കഴിഞ്ഞാല്‍ സന്നിധാനത്ത് തങ്ങാന്‍ കഴിയില്ലെന്ന്‍ പോലീസ് അറിയിച്ചു. എന്നാല്‍ അയ്യപ്പനെ കണ്ടേ മടങ്ങൂ എന്ന് ശശികല പ്രതികരിച്ചു. ഇതേ തുടര്‍ന്ന്‍  വെളുപ്പിനെ രണ്ടു മണിയോടെയാണ് അവരെ അറസ്റ്റ് ചെയ്തത്. 

 

Spread the love
Read Also  ശബരിമല പോകണമെന്ന് ഫെയ്‌സ് ബുക്കിലൂടെ ആഗ്രഹം പ്രകടിപ്പിച്ച യുവതിക്ക് നേരെ ഭീഷണിയും പ്രതിഷേധവും

Leave a Reply