Sunday, January 16

പീഢിപ്പിക്കപ്പെടുന്ന ഇന്നത്തെ പെണ്‍കുട്ടികളുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന സാദത്ത് ഹസന്‍ മന്റോയുടെ “പത്ത് രൂപ”

  • ലോകത്താകമാനം 18 വയസ്സിനുമുമ്പ് വിവാഹിതരായ 750 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും ജീവിച്ചിരിപ്പുണ്ട്. പടിഞ്ഞാറന്‍ നാടുകളിലും മധ്യ ആഫ്രിക്കയിലുമാണ് ശൈശവവിഹാഹം കൂടുതല്‍ നടക്കുന്നത്. പത്തില്‍ നാല് പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാവുന്നവരാണ്. ഏഴില്‍ ഒന്ന് 15 വയസ്സിന് മുമ്പും.
  • ലോകത്താകമാനം ഏകദേശം 120 ദശലക്ഷം (പത്തില്‍ ഒന്ന്) പെണ്‍കുട്ടികള്‍ ബാല്യത്തില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിതരാകുന്നുണ്ട്.
  • ലിംഗഛേദനം നടത്തപ്പെട്ട ഏകദേശം 200 ദശലക്ഷം സ്ത്രീകളുണ്ട്. കൂടുതല്‍ പെണ്‍കുട്ടികളും 5 വയസ്സിന് മുമ്പ് ലിംഗഛേദനം നടത്തപ്പെട്ടവരാണ്.
  • 2014ല്‍ ഉഗാണ്ടയിലെ 3706 സ്കൂള്‍ കുട്ടികളില്‍ നടത്തിയ സര്‍വ്വേ പ്രകാരം 11 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള ഭിന്നശേഷിക്കാരായ 24 ശതമാനം കുട്ടികളും സ്കൂളുകളില്‍ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ട്.
  • കടത്തപ്പെടുന്ന നാലില്‍ മൂന്ന് സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികതയ്ക്ക് വേണ്ടിയാണ് കടത്തുന്നുന്നത്.

ഇതെല്ലാം ഐക്യരാഷ്ട്രസഭയുടെ യുഎന്‍വിമണ്‍.ഓര്‍ഗില്‍ (www.unwomen.org) നിന്നും ലഭിച്ച വിവരങ്ങളാണ്. ഇന്ത്യയില്‍ ക്രമാതീതമാവുന്ന, ലൈംഗികത ഉള്‍പ്പെടെയുള്ള ലിംഗപരമായ അക്രമങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് സാക്ഷ്യമായ ബോധ്യമുണ്ട് എന്ന് ഇന്ത്യയിലെ യു.എന്‍. റെസിഡന്‍റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാനസീവ് കഴിഞ്ഞ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ പ്രസ്താവിച്ചിരുന്നു.

റിപ്പോര്‍ട്ടുകളനുസരിച്ച് 2017ല്‍ രാജസ്ഥാനില്‍ മാത്രം 9178 ലൈംഗികാതിക്രമകേസുകളാണുണ്ടായത്. അതില്‍ 40 ശതമാനവും 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരേയായിരുന്നു.

ഈയവസരത്തിലാണ് ദ വയര്‍,ഇന്‍-ല്‍ ഭാസ്വതി ഘോഷ് എഴുതിയ ഇന്ത്യന്‍ അവസ്ഥയുടെ യാഥാര്‍ത്ഥ്യം പ്രസക്തമാകുന്നത്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച ഉര്‍ദു ഭാഷാ എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്‍റോയുടെ പത്ത് രൂപാ (ദസ് റുപ്യേ) എന്ന കഥയാണ് ഭാസ്വതി ഘോഷിന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. കഥയിലെ സരിത എന്ന 15 കാരി പെണ്‍കുട്ടിയുടെ കഥ ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന നിരവധി സഹോദരിമാരുടെ യാഥാര്‍ത്ഥ്യമാണെന്നാണ് ഭാസ്വതി ഘോഷ് പറയുന്നത്.

15ാം വയസ്സില്‍ സ്വന്തം അമ്മയാല്‍ മാംസക്കച്ചവടത്തിന് വിധേയയായ സരിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് സാദത്ത് ഹസന്‍ മന്‍റോയുടെ പത്ത് രൂപാ (ദസ് റുപ്യേ). ഒരു കൗമാരക്കാരിയെക്കാള്‍ സരിത ചെറിയ പെണ്‍കുട്ടിയാണ്. മിക്ക പെണ്‍കുട്ടികളെയും പോലെ അവളും ദുഃഖങ്ങളൊഴിവാക്കി സന്തോഷിക്കാനാഗ്രഹിക്കുന്നു. അവള്‍ തന്നെക്കാള്‍ ചെറിയ കുട്ടികള്‍ക്കൊപ്പം കളിക്കാനാഗ്രഹിക്കുന്നു. പക്ഷെ, പിമ്പ് കിഷോരിയെ വെറുക്കുകയും തടിയന്‍ പോക്കറ്റുമായെത്തുന്ന പതിവുകാരെ പ്രതീക്ഷിക്കുകയും ചെയ്യുന്ന അവളുടെ അമ്മ അവളെ വരുമാനമാര്‍ഗ്ഗമാക്കുന്നു. അവള്‍ വമ്പന്മാരുടെ വീടുകളിലേക്ക് പറഞ്ഞുവിടപ്പെടുന്നു.

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുട്ടികളുടെ രക്ഷകരെന്ന് കരുതുന്ന പലരും പങ്കാളികളാവുന്ന സമകാലാവസ്ഥയുടെ പരിച്ഛേദമാണ് ലേഖനത്തിലൂടെ ഭാസ്വതി ഘോഷ് വിവരിക്കുന്നത്. സാദത്ത് ഹസന്‍ മന്‍റോയുടെ പത്ത് രൂപാ (ദസ് റുപ്യേ). സാദത്ത് ഹസന്‍ മന്‍റോയുടെ കഥയിലെ സരിത കത്വയിലെയും ചെന്നൈയിലെയും പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നതാണ് എന്നാണ് ഭാസ്വതി എഴുതുന്നത്.

Spread the love