വിവാദമായ സിനിമയ്ക്ക് ആധാരമായ സ്ക്രിപ്റ്റിൻ്റെ പ്രാഗ് രൂപമായ ‘മാമാങ്കം’ നോവൽ രൂപത്തിൽ പുറത്തിറങ്ങി. സജീവ് പിള്ള എഴുതിയ മാമാങ്കം നോവൽ പ്രസിദ്ധീകരിച്ചത് ഡി സി ബുക്സാണു.

മാമാങ്കം ചരിത്രം രണ്ട് ദശകത്തോളംകാലം ഗവേഷണം നടത്തിയതിലൂടെയാണു ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെടുക്കപ്പെടുന്നത്. ഇത് കണ്ടെത്തുന്നതിനുള്ള തീവ്രപരിശ്രമത്തിനൊടുവിലാണു മാമാങ്കം നോവൽ എഴുതപ്പെടുന്നത്.  പുറനാന്നൂറിലെ വരികളാണു കവർ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

‘ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല! കുതിച്ചുവരുന്ന വമ്പൻ പടയെ പെട്ടെന്നൊരുമ്പെട്ട് അടക്കാൻ ആവതുള്ള മഹാപൗരുഷമാണയാൾക്ക്’

മാമാങ്കം സിനിമ നിർമ്മാണത്തിനിടെ നിർമ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സംവിധായകനായ സജീവ് പിള്ള പുറത്തായത് വിവാദമായിരുന്നു. മമ്മൂട്ടിയാണു മാമാങ്കം സിനിമയിലെ നായകനായി വേഷമിടുന്നത്

കഴിഞ്ഞ ദിവസമാണു മാമാങ്കം നോവൽ പ്രസിദ്ധീകരിച്ചത്. സജീവ് പിള്ള മാമാങ്കം സിനിമ ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സാങ്കേതിക കാരണം പറഞ്ഞ് സംവിധായകനെ മാറ്റിനിർത്തിയശേഷം മറ്റൊരാളെ സിനിമ ഷൂട്ട് ചെയ്യാനായി നിർമ്മാതാവ് ചുമതലപ്പെടുത്തുകയായിരുന്നു. മാമാങ്കം സിനിമയുടെ ടീസർ പുറത്തുവന്നപ്പോൾ സ്ക്രിപ്ടിൽ പോലും സജീവ് പിള്ളയുടെ പേരു രേഖപ്പെടുത്തിയിരുന്നില്ല. പകരം പുതിയൊരാളിൻ്റെ പേരാണു രേഖപ്പെടുത്തീയിരുന്നത്

മാമാങ്കം സിനിമ വിജയദശമി ദിനത്തിൽ പുറത്തിറങ്ങുമെന്ന് അനൗൺസ് ചെയ്തിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ പിന്നെയും നീളുകയായിരുന്നു. ഡിസംബർ 12 നു സിനിമ റിലീസ് ചെയ്യുമെന്നാണു ഇപ്പോൾ അറിയിപ്പ് വന്നിരിക്കുന്നത്. ഇപ്പോൾ അതിനു മുമ്പ് തന്നെ നോവൽ പ്രസിദ്ധീകരിച്ചതെന്നതും ശ്രദ്ധേയമാണു.

'മാമാങ്കം' ആമുഖം

മാമാങ്കം : നോവലിനെപ്പറ്റി രചയിതാവ്#mamankamtheoriginal

Mamankam_Novel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಡಿಸೆಂಬರ್ 2, 2019

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  മാമാങ്കത്തിൻ്റെ വ്യാജപതിപ്പ് ടോറൻ്റിൽ പ്രചരിക്കുന്നു ; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here