Wednesday, January 19

ഹേയ് ഞാനങ്ങനെയുള്ളാളേയല്ല…സജിചെറിയാൻ്റെ മറുമൊഴികൾ

ചില കാര്യങ്ങൾ പറയാതിരിക്കാനൊക്കുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് വല്ലാത്തയിഷ്ടം തോന്നിപ്പോയ രണ്ട് പേരുണ്ട്. ഒന്നു നമ്മുടെ മുഖ്യമന്ത്രിതന്നെയാണ്, ഒരു തെല്ലു വെപ്രാളമില്ലാതെ ഒരു മുതിർന്ന കാർണ്ണവരെപ്പോലെ നമ്മൾ അദ്ദേഹത്തെ കണ്ട്.പിന്നെ മറ്റൊരാൾ ചെങ്ങന്നൂരിലെ പുതിയ എം എൽ എ സജി ചെറിയാനായിരുന്നു. തൻ്റെ സ്വന്തം ജനങ്ങളോടുള്ള സ്നേഹമായിരുന്നു,കരുതലായിരുന്നു ആ രാത്രിയിൽ ഉയർന്ന നിലവിളി.എൻ്റെ നാട്ടുകാരെ രക്ഷിക്കൂ നിങ്ങൾ ഇപ്പോഴെങ്കിലും വന്നില്ലെങ്കിലും അവർ മരിച്ചുപോകുമെന്നനിലവിളി. മനുഷ്യസ്നേഹത്തിൻ്റെ മുഖമായി കണ്ടു.ബിഗ് സല്യൂട്ട് സജി ചെറിയാൻ…നിലവിളിക്ക് പ്രയോജനമുണ്ടായി രക്ഷാപ്രവർത്തനം വളരെ ഊർജ്ജിതമായി.

സജിചെറിയാൻ ദേശീയ മാധ്യമങ്ങളിൽ പോലും ശ്രദ്ധേയനായി..ഇങ്ങനെയാകണം ഒരു ജനപ്രതിനിധിയെന്ന് പലരും പറഞ്ഞു.

കടുത്ത പാർട്ടിഫത്വ എന്നാലിക്കാര്യത്തിൽ സജിയ്കു കൂട്ടുപ്രതിയും സമീപ എം എൽ എ യുമായ രാജു എബ്രഹാമിനും നേരിടേണ്ടിവരുന്നുവെന്നുവേണം ഇപ്പോൾ മനസിലാക്കേണ്ടത്. അടിയന്തിര നിയമസഭാ സമ്മേളനത്തിൽ  സംസാരിക്കാൻ അനുവദിക്കാൻ പോലും ഈ ദുരന്തബാധിതരെ ക്ഷണിച്ചില്ല,വല്ലതും ഇമോഷണലായി സ്പീച്ചിയാലോയെന്നു കരുതിക്കാണും  `മര്യാദ രാജാക്കന്മാരായ` ചാണ്ടി അൻ വർ എം എൽ എ മാർക്കാകട്ടേ അവസരവും ലഭിച്ചു.

പക്ഷേ സജി ചെറിയാൻ ഇപ്പോഴും` അവസരത്തിനൊത്തുയർന്നു`  .. ഹേയ്.താനന്ന് കേരള സർക്കാരിനെയല്ല കേന്ദ്ര സർക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്നും മനസ് തകർന്ന് പോയപ്പോൾ …എന്നാൽ പിന്നെ കേന്ദ്ര സർക്കാരിനെയൊന്നു പഴിച്ചേക്കാമെന്ന് മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നാണ് ഇപ്പോൾ പറയുന്നത്. .പിന്നെ സ്ഥലം എം പി യേയും ഒന്നു പഴിക്കാമെന്ന് കരുതി അതെ താനുദ്ദേശിച്ചത് കേന്ദ്രഗവണ്മെൻ്റിനേയും പിന്നെ കൊടിക്കുന്നിൽ സുരേഷ് എം പി യേയുമായിരുന്നു അല്ലാതെ നമ്മുടെ സർക്കാരിനെ ഞാൻ വിമർശിക്കുമോ. വിമർശിക്കുമോ? ചുമ്മാ വെള്ളം കയറിവന്നപ്പോൾ ഒരു സമാശ്വാസത്തിനായി (!)..സജി ചെറിയാൻ ഇപ്പോൾ പറയുന്നു..ശരിക്കും ഇവിടൊക്കെയാണ് പാർട്ടിയ്കും സജിയേപ്പോലുള്ള ജനപ്രതിനിധികൾക്കും തെറ്റുന്നത്. നിങ്ങൾ വിലയിരുത്തിയ കേരളമല്ല ഈ പ്രളയകാലത്തും അതിനുശേഷവും ഉണ്ടായതെന്ന് ഇവർക്കെന്തേ മനസിലാകാത്തത്…

രസതന്ത്രമെന്ന സിനിമയിലെ ഒരു സീനാണ് ഇപ്പോൾ ഓർമ്മവരുന്നത് പാതിരാത്രിയിൽ ഒറ്റയ്ക് ഒരു കുന്നിൻപുറത്തുകയറിനിന്ന് ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി സത്യം പറയുന്ന ഇന്നസെൻ്റിൻ്റെ ക്യാരക്റ്റർ..

 

*ഒരു ചെറിയ വലിയ കാര്യം കൂടി സൂചിപ്പിക്കാം `ഈ ഗാഡ്ഗിലെന്താ വെള്ളപ്പൊക്കമുണ്ടായപ്പോൾ കൊച്ച് വള്ളവുമായി വരാത്തതെന്നും ഒരു സൂചനയുണ്ടായതും കണ്ടു. പറഞ്ഞന്നേയുള്ളൂ ഒന്ന് നോട്ട് ചെയ്തു വയ്കാൻ മാത്രം.

 

Spread the love
Read Also  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: സംഘപരിവാറിന്റെ രഹസ്യ അജണ്ടകള്‍