Thursday, January 20

ഗോപാലകൃഷ്ണനോട് പ്രതികരിക്കാനില്ലെന്ന് സക്കറിയ

എഴുത്തുകാരൻ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ ഭീഷണിയോട് പ്രതികരിക്കാനില്ലെന്ന് സക്കറിയ. പൊലീസിൽ പരാതി നൽകുമോ എന്നുള്ള ചോദ്യത്തിന് ആലോചിച്ച് തീരുമാനം എടുക്കും എന്നുള്ള മറുപടിയാണ് സക്കറിയ നൽകിയത്. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പരസ്യമായി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സക്കറിയയുടെ പ്രതികരണമാരാഞ്ഞ പ്രതിപക്ഷം ന്യൂസിനോടാണ് സക്കറിയ ഇക്കാര്യം പറഞ്ഞത്.

പാലക്കാട് നടന്ന ഒ. വി. വിജയൻ അനുസ്മരണ വേദിയിൽ സക്കറിയ നരേന്ദ്രമോദി കൊലയാളിയാണെന്നു പരാമർശിച്ചതാണ് പ്രശ്നത്തിന് തുടക്കം. സംഭവത്തിൽ ബിജെപി തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സക്കറിയ ഈ പരാമര്‍ശം പിന്‍വലിക്കണം. ഇല്ലെങ്കില്‍, ബിജെപിക്കാരുടെ കയ്യിൽ നിന്നും സക്കറിയ അടിമേടിക്കുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ചുമതലയെന്നായിരുന്നു സക്കറിയയുടെ ആദ്യ പ്രതികരണം.

Spread the love
Read Also  യുദ്ധ അന്തരീക്ഷം പടർത്തുന്നതിനെതിരെ പോസ്റ്റ്; അധ്യാപകനെ മുട്ടിൽ നിർത്തി ബിജെപി മാപ്പ് പറയിപ്പിച്ചു