Wednesday, January 19

സനല്‍ കുമാര്‍ വധം ; ഡി വൈ എസ് പി യുടെ സുഹൃത്തിന്‍റെ മകനും മറ്റൊരാളും അറസ്റ്റില്‍

നെയ്യാറ്റിന്‍കരയിലെ സനല്‍ കുമാര്‍ വധക്കേസില്‍ പോലീസ് തെരയുന്ന ഡി വൈ എസ് പി യുടെ സുഹൃത്തിന്‍റെ മകനും രക്ഷപ്പെടാന്‍ സഹായിച്ചയാളും അറസ്റ്റിലായി. കല്ലമ്പലത്തിലെയ്ക്ക് കാറില്‍ എത്തിച്ച ഡി വൈ എസ് പി ഹരികുമാറിന്‍റെ സുഹൃത്ത് ബിനുവിന്‍റെ മകന്‍ അനൂപ്‌ കൃഷ്ണയും തൃപ്പരപ്പ് എത്തിച്ചു താമസസൌകര്യം ഒരുക്കിക്കൊടുകയും രക്ഷപ്പെടാന്‍ സഹായിച്ചതിനും സതീഷ്‌ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അതേസമയം കല്ലമ്പലത്തെയ്ക്ക് രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കല്ലമ്പലത്തിലെത്തിയശേഷം ഹരികുമാര്‍ മറ്റൊരു വാഹനത്തിലാണ് തമിഴ് നാട്ടിലേയ്ക്ക് രക്ഷപ്പെട്ടത്. കാര്‍ കല്ലറയിലുള്ള  കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോയി രഹസ്യമായി മൂടിയിട്ടിരുന്നു.

ഹരികുമാറിനുവേണ്ടിതെരച്ചില്‍  തമിഴ് നാട്ടില്‍ തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. അറസ്റ്റു വൈകുന്നതുകൊണ്ട് കോടതയിലെയ്ക്ക് നീങ്ങുകയാണ് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ. എന്നാല്‍ സര്‍ക്കാരിനെ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

*photo courtesy : Malayala Manorama

Spread the love
Read Also  സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കും ; സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു

Leave a Reply