Saturday, January 29

ഹരീഷിന് പുറമെ പ്രഭാ വർമ്മയ്ക്കും ഹിന്ദുത്വ ഭീകരരുടെ ഭീഷണി; ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതിയെന്ന് പ്രഭാ വർമ്മ

എഴുത്തുകാരൻ എസ് ഹരീഷിന്റെ മീശ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസദ്ധീകരിച്ചുവന്ന നോവൽ ഹിന്ദുത്വ ഭീകരരുടെ
ആക്രമണത്തെ തുടർന്ന് പിൻവലിച്ചതിന് തൊട്ടുപുറമെ എഴുത്തുകാരൻ പ്രഭാ വർമ്മയ്ക്കും സംഘപരിവാർ ഭീഷണി. ഈ ലക്കം കലാകൗമുദിയിൽ വന്ന ” ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ” എന്ന ലേഖനത്തിനാണ് പരിവാർ ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് പ്രഭാ വർമ്മയ്ക്ക് സംഘപരിവാർ ഫോണിലൂടെ ഭീഷണി മുഴക്കിയത്. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഘപരിവാർ ഭീഷണിയുണ്ടെന്ന് കാര്യം പ്രഭാ വർമ്മ വ്യക്തമാക്കിയത്.

സംഭവത്തെകുറിച്ച് പ്രഭാ വർമ്മ പറയുന്നത് ഇങ്ങനെ ‘ഈ ലക്കം കലാകൗമുദിയിൽ വന്ന ” ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ” എന്ന എന്റെ ലേഖനം മുൻനിർത്തി സംഘപരിവാർ ഭീഷണി. 9539251722 എന്ന നമ്പറിൽ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത് എന്നു കല്പന. ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാൻ എഴുതിയിരുന്നു. ഗീതയെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും ഞാൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കൾ എന്നു ഞാൻ ചോദിച്ചു. ” ചാതുർവർണ്യം മയാ സൃഷ്ടം” എന്നതടക്കമുള്ള ശ്ലാകങ്ങൾ ഞാൻ ചൊല്ലി കേൾപ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാൻ ചോദിച്ചു. വിവേകാനന്ദ സർവ്വസ്വം എടുത്തു വായിക്കാൻ അപേക്ഷിച്ചു. അയാൾ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സർവ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീർത്തു പറയാം. ഗീത വായിക്കാൻ എനിക്കു സംഘ പരിവാർ തരുന്ന കണ്ണട വേണ്ട. എഴുതാൻ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. -പ്രഭാവർമ.’

ഈ ലക്കം കലാകൗമുദിയിൽ വന്ന " ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി " എന്ന എന്റെ ലേഖനം മുൻനിർത്തി സംഘപരിവാർ ഭീഷണി. 9539251722 എന്ന…

Prabha Varma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 21, 2018

Spread the love
Read Also  ഹിന്ദുത്വ വർഗീയവാദികളുടെ ഭീഷണി: എസ്. ഹരീഷ് 'മീശ' പിൻവലിച്ചു